ചേന്ദമംഗലൂ൪: കേന്ദ്ര സ൪ക്കാറിൻെറ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം നല്ല മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും രാജ്യത്തെ 25 ശതമാനം പേ൪ പള്ളിക്കൂട്ടത്തിൻെറ പടികടന്നിട്ടില്ലെന്ന സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ട് ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളി രാമചന്ദ്രൻ പറഞ്ഞു. ചേന്ദമംഗലൂ൪ ഹയ൪ സെക്കൻഡറി സ്കൂൾ സുവ൪ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവിക മൂല്യമുള്ള പൂ൪ണ മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിൻെറ ലക്ഷ്യം. ആവഴിയിൽ ചേന്ദമംഗലൂ൪ ഹയ൪ സെക്കൻഡറി സ്കൂൾ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ലോകത്തിൽ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്ലാം. അറിവ് കൂടുമ്പോൾ വിദ്യാ൪ഥികൾക്ക് തിരിച്ചറിവ് നഷ്ടപ്പെടരുതെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
മാനേജ൪ ഒ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവും പുരോഗതിയും തങ്ങൾക്ക് അന്യമായിരുന്ന കാലഘട്ടത്തിൽനിന്നും മാറി ഏത് രംഗവും സ്വായത്തമാക്കാൻ മുസ്ലിം വിദ്യാ൪ഥികൾക്ക് സാധിച്ചിട്ടുണ്ട് എന്ന് മുഖ്യപ്രസംഗകനായ എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. സ൪വീസിൽനിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റ൪ എം.എ. അബ്ദുൽ ഹകീം മാസ്റ്റ൪ക്ക് പി.ടി.എ ഉപഹാരം മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. ഡോ. എം.എൻ. കാരശ്ശേരിയുടെ ഒരു വാക്കിൻെറ പാഠം, സി. അബൂബക്ക൪ സുല്ലമിയുടെ ‘ഇസ്ലാമും പ്രകൃതി സ്നേഹവും എന്നീ കൃതികൾ എം.ഐ. ഷാനവാസ് എം.പി പ്രകാശനം ചെയ്തു. ശൈഖ് മുഹമ്മദ് കാരകുന്ന് ഏറ്റുവാങ്ങി. ഡോക്യുമെൻററി സീഡി പി.കെ. അഹ്മദ്, സി.പി. കുഞ്ഞുമുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷെറിന സുബൈ൪, എൻ.പി. ശംസുദ്ദീൻ, എം.കെ. മിന, ഫാത്തിമ കൊടപ്പന, ഇ.എൻ. അബ്ദുല്ല മൗലവി, സി.എം. ബാലൻ എന്നിവ൪ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി സ്വാഗതവും യു.പി. മുഹമ്മദലി നന്ദിയും പറഞ്ഞു.രാവിലെ നടന്ന സ്കൂൾ വിദ്യാഭ്യാസ മികവിനൊരു മാ൪ഗരേഖ എന്ന വിദ്യാഭ്യാസ സെമിനാ൪ താമരശ്ശേരി ഡി.ഇ.ഒ ഇ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ. ബദീഉസ്സമാൻ അധ്യക്ഷത വഹിച്ചു.
എസ്. ഖമറുദ്ദീൻ വിഷയം അവതരിപ്പിച്ചു. പ്രഫ. ഹമീദ് ചേന്ദമംഗലൂ൪, സി.ടി. അബ്ദുറഹിം, എ.കെ. അബ്ദുൽ ഹകീം, പി.ടി. കുഞ്ഞാലി എന്നിവ൪ സംസാരിച്ചു. ഒ. ശരീഫുദ്ദീൻ സ്വാഗതവും ആ൪. മൊയ്തു നന്ദിയും പറഞ്ഞു. ആഘോഷത്തിന് പ്രഭയേകി പൂ൪വവിദ്യാ൪ഥികളുടെയും പൂ൪വാധ്യാപകരുടെയും ‘സാഭിമാനം’ പുസ്തകപ്രദ൪ശനവും നടന്നു. പൂ൪വവിദ്യാ൪ഥിയായ ഡോ. എം.എൻ. കാരശ്ശേരി മുതൽ സ്ഥാപനത്തിൻെറ അഭിമാനമായ 12 എഴുത്തുകാരുടെ കൃതികളും പൂ൪വാധ്യാപകരുടെയും നിലവിൽ സേവനമനുഷ്ഠിക്കുന്നവരുടെയും കൃതികളും പ്രദ൪ശനത്തിലുണ്ടായിരുന്നു.
പൂ൪വവിദ്യാ൪ഥികളായ കെ.ടി. റഷീദ്, പി.കെ.എ. റഷീദ്, എ.എം. ഷിനാസ്, ഡോ. ഉമ൪ ഒ. തസ്നീം, പി.ടി. മുഹമ്മദ് സാദിഖ്, റഹ്മാൻ മുന്നൂര്, ഡോ. പി.എ. കരീം, അബ്ദുറഹ്മാൻ കൊടിയത്തൂ൪, എ.എം. അബ്ദുൽ വഹാബ്, നിസാ൪ എ. ഓമശ്ശേരി, എ. നൗഷാദ് അലി, പൂ൪വാധ്യാപകരായ എ. വിജയൻ, പ്രഫ. കെ.പി. കമാലുദ്ദീൻ, എടത്വ പരമേശ്വരൻ, എൻ.കെ. ജമീൽ അഹ്മദ്, പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി, പി. അബൂബക്ക൪ സുല്ലമി എന്നിവരുടെ കൃതികൾക്കൊപ്പം ബന്ന ചേന്ദമംഗലൂരിൻെറ സീഡികളും ആ൪.കെ. പൊറ്റശ്ശേരിയുടെ ശിൽപങ്ങളുമെല്ലാം പ്രദ൪ശനത്തിലുണ്ടായിരുന്നു. അജീബ് കൊമാച്ചിയുടെ ഫോട്ടോ പ്രദ൪ശനം നടന്നു.
മൂന്നുവ൪ഷമായി സകൂൾ വിദ്യാ൪ഥികൾ പ്രസിദ്ധീകരിക്കുന്ന ‘ദിശ’യുടെയും ക്ളാസ് മാഗസിനുകളുടെയും ട്രോഫികളുടെയും കുട്ടികളുടെ കരവിരുതിൽ വിരിഞ്ഞ കൗതുകങ്ങളുടെയും പ്രദ൪ശനം ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.