ഹംഗു (പാകിസ്താൻ): സ്വജീവൻ ബലിയ൪പ്പിച്ച് നൂറു കണക്കിന് സഹപാഠികളുടെ ജീവൻ രക്ഷിച്ച ഐസാസ് ഹസൻ മരണത്തിലൂടെ ഹംഗുവിൻെറ വീരനായകനായി മാറി. ആയിരത്തോളം വിദ്യാ൪ഥികൾ പഠിക്കുന്ന സ്കൂളിൽ ചാവേ൪ സ്ഫോടനം നടത്താനത്തെിയയാളെ ഗേറ്റിന് 150 മീറ്റ൪ അപ്പുറത്ത് പ്രതിരോധിച്ചാണ് ഐസാസ് രക്ഷകനായത്. ദേഹത്ത് ഘടിപ്പിച്ച ബോംബുപൊട്ടി അക്രമി തൽക്ഷണം മരിച്ചപ്പോൾ 14കാരനായ ഐസാസിന് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ അവൻ മരണത്തിന് കീഴടങ്ങിയത്.
ഹംഗു ജില്ലയിൽ ശിയാ മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള ഇബ്രാഹിംസായ് ഗ്രാമവാസിയായിരുന്നു ഐസാസ്. ഒരുപാടുപേരുടെ ജീവൻ രക്ഷിച്ച വീരകൃത്യത്തിനിടയിൽ രക്തസാക്ഷിത്വം വഹിച്ച മകനെയോ൪ത്ത് അഭിമാനംകൊള്ളുന്നതായി ഐസാസിൻെറ പിതാവ് മുജാഹിദ് അലി ബംഗാഷ് പറയുന്നു. യു.എ.ഇയിൽ ജോലി ചെയ്യുന്ന ബംഗാഷ് മകൻെറ ഖബറടക്കം കഴിഞ്ഞതിൻെറ പിറ്റേന്നാണ് നാട്ടിലത്തെിയത്. ‘ഒരുപാടുപേ൪ എന്നെ കാണാൻ ഇവിടെ വരുന്നുണ്ട്. എന്നാൽ, ആരെങ്കിലും സഹതാപം പ്രകടിപ്പിക്കാൻ തുനിഞ്ഞാൽ ഒരു രക്തസാക്ഷിയുടെ പിതാവെന്ന നിലയിൽ എന്നെ അഭിനന്ദിക്കാൻ ഞാൻ അവരോടു പറയും. രാജ്യത്തിനുവേണ്ടി എൻെറ രണ്ടാമത്തെ മകനും ജീവൻ ത്യജിച്ചാൽ എനിക്ക് കൂടുതൽ സന്തോഷമാവുകയേ ഉള്ളൂ.’ -ഇടറാത്ത മനസ്സോടെ ബംഗാഷ് പറയുന്നു. സോഷ്യൽ മീഡിയയിലും ഐസാസിൻെറ രക്തസാക്ഷിത്വം ഏറെ ച൪ച്ചയായി. രാജ്യത്തിൻെറ അഭിമാനമായി മാറിയ ഐസാസിനെ മരണാനന്തര ബഹുമതി നൽകി ആദരിക്കണമെന്ന് അമേരിക്കയിലെ പാക് അംബാസഡറായിരുന്ന ഷെറി റഹ്മാൻ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.