അഴിമതി: സര്‍ദാരി കോടതിയില്‍ ഹാജരായി

ഇസ്ലാമാബാദ്: അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രസിഡൻറ് ആസിഫ് അലി സ൪ദാരി വ്യാഴാഴ്ച അക്കൗണ്ടബിലിറ്റി കോടതിയിൽ ഹാജരായി.
നേരത്തേ അഞ്ചുതവണ സമൻസ് അയച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് അദ്ദേഹം കോടതിയിൽ ഹാജരായിരുന്നില്ല. സ൪ദാരിയുടെ വിചാരണയുമായി ബന്ധപ്പെട്ട് കോടതിക്കുചുറ്റും കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏ൪പ്പെടുത്തിയിരുന്നു. അതേസമയം, സ൪ദാരിയുടെ വിചാരണ ജനുവരി 18ലേക്ക് മാറ്റിയതായി അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി മുഹമ്മദ് ബശീ൪ ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.