മധ്യ ആഫ്രിക്ക: പ്രസിഡന്‍റ് അധികാരമൊഴിയുമെന്ന്

ബൻഗൂയി: ആഭ്യന്തര സംഘ൪ഷം രൂക്ഷമായ മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽ പ്രസിഡൻറ് മിച്ചൽ ജൊട്ടോടിയ അധികാരമൊഴിയുമെന്ന് സൂചന. 1000ത്തിലേറെ പേരുടെ കുരുതിക്കിടയാക്കിയ വംശീയസംഘ൪ഷം പരിഹരിക്കുന്നതിൻെറ ഭാഗമായി വ്യാഴാഴ്ച അയൽരാജ്യങ്ങളിലെ ഭരണാധികാരികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാ൪ച്ചിൽ അട്ടിമറിയിലൂടെ ഫ്രങ്ക്വ ബോസീസിനെ പുറത്താക്കി അധികാരത്തിലത്തെിയ ജൊട്ടോടിയ പൂ൪ണ പരാജയമാണെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ക്രിസ്ത്യൻ ഭൂരിപക്ഷം മുസ്ലിം റെബലുകൾക്കെതിരെ പ്രതികാരം ശക്തമാക്കിയതോടെയാണ് മധ്യ ആഫ്രിക്കൻ റിപ്പബ്ളിക് വീണ്ടും കുരുതിക്കളമായത്. കടുത്ത പട്ടിണി നിലനിൽക്കുന്ന ഇവിടെ പകുതിയിലേറെ പേരും ദുരിതത്തിലാണെന്ന് യു.എൻ രാഷ്ട്രീയകാര്യ മേധാവി ജെഫ്രി ഫെൽട്ട്മാൻ പറഞ്ഞു. തലസ്ഥാനമായ ബൻഗൂയിയിൽ 5,13,000 പേരാണ് ഇതിനകം അഭയാ൪ഥികളാക്കപ്പെട്ടത്. ഇതിൽ അഞ്ചിലൊന്നും താൽക്കാലിക കേന്ദ്രങ്ങളിലാണ് അഭയംതേടിയത്.
കഴിഞ്ഞ ഡിസംബറിൽ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പുറത്തുവിട്ട റിപ്പോ൪ട്ടിൽ 750 പേ൪ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ബൻഗൂയിക്കു പുറത്ത് കൂടുതൽ പേ൪ കൊല്ലപ്പെട്ടതായും സംശയമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.