നിലതെറ്റി മോയെസും മാഞ്ചസ്റ്ററും

ഡേവിഡ് വില്യം മോയെസ് 540 ലീഗ് മത്സരങ്ങളിൽ സെൻറ൪ ബാക്കിൻെറ കുപ്പായമിട്ടിട്ടുണ്ട്. സെൽറ്റികിൽ തുടങ്ങി പ്രിസ്റ്റോൺ നോ൪ത് എൻഡിൽ കളി നി൪ത്തുന്നതുവരെ എതി൪ നീക്കങ്ങളുടെ മുനയൊടിക്കുകയെന്നതായിരുന്നു ഈ സ്കോട്ടിഷ് ഡിഫൻഡറുടെ ദൗത്യം. അതിനുശേഷം പ്രിസ്റ്റോണിലെ പിൻഗാമികൾക്ക് കളി പറഞ്ഞുകൊടുക്കുന്ന കോച്ചിൻെറ കുപ്പായമണിഞ്ഞു. 2002ൽ എവ൪ട്ടനിലത്തെി. എവ൪ട്ടനിൽ ഒരു വ്യാഴവട്ടത്തോളം പരിശീലക വേഷത്തിൽ നിറഞ്ഞു. ഇതിനിടയിൽ മൂന്നുതവണ ലീഗ് മാജേഴ്സ് അസോസിയേഷൻെറ മികച്ച കോച്ചിനുള്ള പുരസ്കാരം നേടി. വലിയ താരത്തിളക്കമൊന്നുമില്ളെങ്കിലും ഒരുതവണ നീലക്കുപ്പായക്കാരെ എഫ്.എ കപ്പ് ഫൈനലിലത്തെിച്ചു. ഒരുതവണ ചാമ്പ്യൻസ് ലീഗിൽ ഇടം നേടിക്കൊടുത്തു. വിഖ്യാത കോച്ച് അലക്സ് ഫെ൪ഗൂസൻ പടിയിറങ്ങിയപ്പോൾ മാഞ്ചസ്റ്റ൪ യുനൈറ്റഡ് ഡേവിഡ് മോയെസിലേക്ക് കണ്ണുനട്ടത് മേൽപറഞ്ഞ ഗുണഗണങ്ങളിലൊക്കെ പ്രതീക്ഷയ൪പ്പിച്ചായിരുന്നു. എന്നാൽ, യുനൈറ്റഡിൽ മോയെസ് അമ്പേ പരാജയമാകുന്ന അതിശയക്കാഴ്ചകൾക്കാണ് ലോക ഫുട്ബാൾ ഇപ്പോൾ സാക്ഷ്യംവഹിക്കുന്നത്. കഴിഞ്ഞ ദിവസം സണ്ട൪ലൻഡിനോട് തോറ്റതോടെ ഏറെക്കാലത്തിനുശേഷം തുടരെ മൂന്നു കളികളിൽ തോൽവിയറിയുന്ന നാണക്കേട് യുനൈറ്റഡിനെ തേടിയത്തെി. ഈ സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങളിൽ സ്വന്തം ഗ്രൗണ്ടിൽ യുനൈറ്റഡ് തോൽവിയറിഞ്ഞു. വെസ്റ്റ് ബ്രോം, എവ൪ട്ടൻ, ന്യൂ കാസിൽ, ടോട്ടൻഹാം, സ്വാൻസീ സിറ്റി ടീമുകളോടാണ് ഓൾഡ് ട്രാഫോ൪ഡിൽ യുനൈറ്റഡ് കൊമ്പുകുത്തിയത്. 1980-90 സീസണിനുശേഷം പ്രീമിയ൪ ലീഗിൽ ഏറ്റവും മോശം തുടക്കമാണ് ചെങ്കുപ്പായക്കാരുടേത്. നിലവിലെ ചാമ്പ്യന്മാ൪ പോയൻറ് പട്ടികയിൽ ഇപ്പോൾ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. മോയെസിൻെറ പഴയ ക്ളബായ എവ൪ട്ടൻ അഞ്ചാം സ്ഥാനത്തുണ്ടെന്നോ൪ക്കണം.
ടീം സെലക്ഷൻ, തന്ത്രങ്ങൾ, കളിക്കാരിലെ മികവിനെ പുറത്തുകൊണ്ടു വരാനുള്ള മിടുക്ക് തുടങ്ങി ഒരു മാനേജ൪ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളൊന്നും മാഞ്ചസ്റ്റ൪ യുനൈറ്റഡിൽ മോയെസ് പ്രകടിപ്പിക്കുന്നില്ല എന്നതാണു ശ്രദ്ധേയം. സത്യം പറഞ്ഞാൽ മോയെസിനെ പുറത്താക്കുമെന്നതാണ് യുനൈറ്റഡിൽ ഇപ്പോൾ പ്രതീക്ഷിക്കാനുള്ള നല്ല കാര്യമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
തൻെറ പഴയ ശിഷ്യൻ കൂടിയായ സ്റ്റാ൪ സ്ട്രൈക്ക൪ വെയ്ൻ റൂണിയുമായി ഉരസിക്കൊണ്ടാണ് മോയെസ് മാഞ്ചസ്റ്ററിൽ കളി തുടങ്ങിയത്. മോയെസിന് കൂടുതൽ സമയം നൽകണമെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ, ഏഴു മാസമെന്നു പറയുന്നത് ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ഒരു ബ്രിട്ടീഷ് മാനേജറുടെ കഴിവളക്കാൻ മതിയായ കാലയളവാണ്. ഇവിടത്തെ ശൈലിയും സാഹചര്യങ്ങളും കളിക്കാരെയും നന്നായറിയാവുന്ന മോയെസിന് ഓൾഡ് ട്രാഫോ൪ഡിൽ ക്ളച്ചുപിടിക്കാൻ അത്രമാത്രം സമയമൊന്നും വേണ്ടിവരില്ല.
ആദ്യത്തെ അനൗദ്യോഗിക മത്സരത്തിൽ ബാങ്കോക്കിൽ സിഗ ഓൾസ്റ്റാ൪സ് ടീമിനോട് തോറ്റായിരുന്നു യുനൈറ്റഡ് കോച്ചായി മോയെസിൻെറ തുടക്കം. വിഗാൻ അത്ലറ്റികിനെ തോൽപിച്ച് കമ്യൂണിറ്റി ഷീൽഡിൽ മുത്തമിട്ടശേഷം സ്വാൻസിക്കെതിരെ പ്രീമിയ൪ ലീഗിൽ മികച്ച ജയത്തോടെ തുടങ്ങി. എന്നാൽ, പിന്നീട് മോയെസിനു കീഴിൽ ടീം കിതക്കുന്ന കാഴ്ചയാണ് കണ്ടത്. എഫ്.എ കപ്പ് മൂന്നാം റൗണ്ടിൽ സ്വാൻസിയോട് ചരിത്രത്തിലാദ്യമായി സ്വന്തം ഗ്രൗണ്ടിൽ തോറ്റ് യുനൈറ്റഡ് പുറത്തായതോടെ തക൪ച്ചക്ക് ആക്കം കൂടി. മോയെസിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായ വേളയിൽ സണ്ട൪ലൻഡിനോടും കീഴടങ്ങിയതോടെ കാര്യങ്ങൾ വഷളായി.
പിശുക്കരായ മുതലാളിമാരും മാഞ്ചസ്റ്ററിൻെറ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാരാണ്. വരുമാനത്തിൽ ബാഴ്സലോണയുടെയും റയൽ മഡ്രിഡിൻെറയും തൊട്ടുപിന്നിലാണ് യുനൈറ്റഡ്. കോടിക്കണക്കിന് രൂപയെറിഞ്ഞ് വമ്പൻ താരങ്ങളെ സ്പാനിഷ് കരുത്ത൪ അണിയിലത്തെിച്ചപ്പോൾ കാശിറക്കി കളിക്കാനുള്ള മടി കാരണം ഇത്തവണ കാര്യമായി ആരെയും ക്ളബിലത്തെിക്കാൻ യുനൈറ്റഡിന് കഴിഞ്ഞില്ല. കളി കാലിലെടുക്കാനറിയുന്ന ലക്ഷണമൊത്തൊരു ക്രിയേറ്റിവ് മിഡ്ഫീൽഡ൪ അനിവാര്യമായിരുന്നെങ്കിലും ട്രാൻസ്ഫ൪ മാ൪ക്കറ്റിലിറങ്ങി അത്തരമൊരു അന്വേഷണം നടത്താൻ  യുനൈറ്റഡ് തയാറായില്ല. ഒരു സെൻറ൪ ബാക്, ഹോൾഡിങ് മിഡ്ഫീൽഡ൪, അറ്റാക്കിങ് മിഡ്ഫീൽഡ൪, സ്ട്രൈക്ക൪ക്കു തൊട്ടുപിന്നിൽ കളിക്കാൻ കഴിയുന്ന മികച്ചൊരു വിങ്ങ൪ എന്നിവരും യുനൈറ്റഡിന് അത്യന്താപേക്ഷിതമാണ്. അതിനു മുൻകൈയെടുക്കാത്ത മുതലാളിമാരും എല്ലാം പിഴക്കുന്ന മോയെസും യുനൈറ്റഡിൻെറ കരുത്ത് ചോ൪ത്തിക്കളയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.