ന്യൂഡൽഹി: എ.ടി.എം വഴിയുള്ള സൗജന്യ ഇടപാടുകളുടെ പരിധി മാസത്തിൽ പരമാവധി അഞ്ചാക്കണമെന്ന് ബാങ്കുകൾ റിസ൪വ് ബാങ്കിനോട് അഭ്യ൪ഥിച്ചു.
മാസത്തിൽ അഞ്ചിലേറത്തെവണ എ.ടി.എം വഴി പണമിടപാട് നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് പ്രത്യേക തുക ഈടാക്കണമെന്നാണ് ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ റിസ൪വ് ബാങ്കിനോട് അഭ്യ൪ഥിച്ചിരിക്കുന്നത്. ഉപഭോക്താവിന് അക്കൗണ്ടുള്ള ബാങ്കിൻെറ എ.ടി.എമ്മിലും ഈ നിയന്ത്രണം വേണമെന്നാണ് ആവശ്യം. അക്കൗണ്ടുള്ള ബാങ്കിൻെറ എ.ടി.എം ഉപയോഗം തീ൪ത്തും സൗജന്യമാണ്. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകൾ വഴി നടത്തുന്ന പണമിടപാടുകൾക്ക് കൂടുതൽ തുക ഏ൪പ്പെടുത്തണം.
ബംഗളൂരുവിൽ സ്ത്രീ ആക്രമിക്കപ്പെട്ടതിനെതുട൪ന്ന് എ.ടി.എമ്മുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ബാങ്കുകൾക്ക് നി൪ദേശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.