പുതുവര്‍ഷത്തില്‍ പുതിയ ആരോഗ്യത്തിനായി കൂട്ടയോട്ടം

മക്കരപറമ്പ്: പുതുവ൪ഷത്തിൽ പുതിയ ആരോഗ്യത്തോടൊപ്പം  ജീവിക്കുക എന്ന സന്ദേശം ഉയ൪ത്തി മക്കരപറമ്പിലെ യുവകൂട്ടായ്മകൾ കൂട്ടയോട്ടം സംഘടിപ്പിച്ചു.
സ്കാം യുവജന കൂട്ടായ്മയും മക്കരപറമ്പ് ഫേസ്ബുക്ക് ഗ്രൂപ്പും സംഘടിപ്പിച്ച കൂട്ടയോട്ടം മുൻ ഇൻറ൪നാഷനൽ ഫുട്ബാൾ താരം മലപ്പുറം അസീസ് ഫ്ളാഗ് ഓഫ് ചെയ്തു.  
നിത്യവ്യായാമം നിലനി൪ത്തുക, നല്ലഭക്ഷണങ്ങളിലൂടെ  രോഗത്തിൽനിന്ന് മോചിതരാകുക, ലഹരി വസ്തുക്കൾ വ൪ജിക്കുക, പരസ്പര സൗഹാ൪ദവും കൂട്ടായ്മയും വള൪ത്തിയെടുക്കുക എന്നീ സന്ദേശങ്ങളാണ് കൂട്ടയോട്ടത്തിലൂടെ കൈമാറിയത്.
മങ്കട ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയ൪മാൻ സി.എച്ച്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്കാം ആൻഡ് ഫേസ് ബുക്ക് കൂട്ടായ്മ ഭാരവാഹികളായ ചൂണ്ടയിൽ അനീസ്, പാഴോട്ടിൽ സേതു, സി.എച്ച്. അക്റം, എ.പി. ഉണ്ണികൃഷ്ണൻ, കെ.ടി. സിജു, എം.പി. മുഹീസ്, ചൂണ്ടയിൽ ആരിഫ്, കെ. കുഞ്ഞിമുഹമ്മദ്, ഷെരീഫ് മണ്ണേക്കൽ, ടി. ശൈഖ് മുഹമ്മദ്  തുടങ്ങിയവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.