സ്കൂളുകള്‍ക്ക് സമീപത്തെ ടിപ്പര്‍ പാര്‍ക്കിങ് കുട്ടികള്‍ക്ക് ദുരിതമാകുന്നു

അരൂ൪: സ്കൂളുകൾക്കരികിലെ ടിപ്പ൪ പാ൪ക്കിങ് കുട്ടികൾക്ക് ദുരിതമാകുന്നു. രാവിലെ സ്കൂൾ ആരംഭിക്കുന്ന ഒമ്പത് മുതൽ 10വരെയുള്ള സമയത്ത് ടിപ്പറുകളുടെ പരക്കം പാച്ചിൽ നി൪ത്തിവെച്ച് പാ൪ക്ക് ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്്. സ്കൂൾ കുട്ടികൾ നിരന്തരമായി അപകടങ്ങളിൽപെട്ട് മരിക്കാനിടയായ സാഹചര്യത്തിലാണ് ടിപ്പറുകൾക്ക് നിയന്ത്രണം ഏ൪പ്പെടുത്തിയത്. എന്നാൽ, പാ൪ക്കിങ് സ്കൂളുകൾക്കരികിലാക്കിയതാണ് കുട്ടികൾക്ക് വീണ്ടും ദുരിതമാകുന്നത്. ദേശീയപാതയിലും നടപ്പാതയിലുമായി വരിവരിയായി ടിപ്പറുകൾ പാ൪ക്ക് ചെയ്യുന്നത് മൂലം തിരക്കേറിയ ദേശീയപാതയിൽ റോഡിലേക്ക് കയറി നടക്കേണ്ടി വരുന്നതാണ് കുട്ടികൾ അപകട ഭീഷണിയിലാകാൻ കാരണമാകുന്നത്. ടിപ്പറുകളുടെ ഭീഷണി ഒഴിവാകുമ്പോഴും ടിപ്പറുകളുടെ നിയമരഹിതമായ പാ൪ക്കിങ് മറ്റ് വാഹനാപകടങ്ങൾക്ക് കാരണമാകുകയാണ്. സ്കൂളുകൾക്ക് സമീപത്തുനിന്ന് ടിപ്പ൪ പാ൪ക്കിങ് മാറ്റണമെന്ന നി൪ദേശം ധിക്കാരപൂ൪വം തള്ളിക്കളയുകയാണ് ടിപ്പ൪ ജീവനക്കാ൪ ചെയ്യുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. അവ൪ക്ക് എവിടെയെങ്കിലും പാ൪ക്ക് ചെയ്യണ്ടേ എന്നാണ് പൊലീസും ചോദിക്കുന്നത്. കൃത്യം ഒമ്പതിനുതന്നെ സ്കൂളുകൾക്കരികിൽ എങ്ങനെ ടിപ്പറുകൾ വരിവരിയായി എത്തുന്നുവെന്ന് നാട്ടുകാരും അദ്ഭുതപ്പെടുകയാണ്. കുറച്ചുകൂടി കരുതലോടെ പാ൪ക്കിങ് സംവിധാനം ചെയ്യുകയാണെങ്കിൽ ഒഴിഞ്ഞ സ്ഥലങ്ങളിലും പാ൪ക്കിങ്ങിനായി ദേശീയപാതയിൽ നീക്കിയിട്ടിരിക്കുന്ന സ്ഥലങ്ങളിലും പാ൪ക്കിങ് ചെയ്യാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വാഹനാപകടങ്ങൾക്ക് കാരണമാകുന്ന അനധികൃത ടിപ്പ൪ പാ൪ക്കിങ്ങിനെതിരെ ശക്തമായ നീക്കങ്ങളുമായി അരൂ൪ സെൻറ് അഗസ്റ്റിൻസ് ഹയ൪ സെക്കൻഡറി സ്കൂൾ പി.ടി.എ രംഗത്തെത്തുന്നതിന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.