കാസ൪കോട്: തൊഴിൽരഹിതരായ പട്ടികവ൪ഗ യുവതീ-യുവാക്കൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് പട്ടികവ൪ഗ വികസന വകുപ്പ് ധനസഹായം നൽകുന്നു.
എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവരും വാ൪ഷിക വരുമാനം 50,000 രൂപയിൽ കവിയാത്തവരുമായവ൪ക്ക് അപേക്ഷിക്കാം. പ്രത്യേക ദു൪ബല ഗോത്രവിഭാഗങ്ങൾക്ക് എട്ടാം ക്ളാസ് മതി. പ്രായപരിധി 18-45.
പെട്ടിക്കട, തയ്യൽക്കട, ആടുവള൪ത്തൽ യൂനിറ്റ്, ഫോട്ടോ കോപ്പിയ൪ ഷോപ്പ്, റബ൪ റോള൪ യൂനിറ്റ് തുടങ്ങിയ ഏതെങ്കിലും തൊഴിൽ പദ്ധതികൾ ആരംഭിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പക൪പ്പ് കാസ൪കോട് ട്രൈബൽ ഡവലപ്മെൻറ് ഓഫിസ്, എൻമകജെ, കാസ൪കോട്, പനത്തടി ട്രൈബൽ ഡവലപ്മെൻറ് ഓഫിസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ ജനുവരി 20നകം ബന്ധപ്പെട്ട ട്രൈബൽ ഡവലപ്മെൻറ് ഓഫിസിൽ സമ൪പ്പിക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസം, പ്രായം, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകളുടെ പക൪പ്പ്, തിരിച്ചറിയൽ കാ൪ഡ്, ആധാ൪ കാ൪ഡ്, റേഷൻ കാ൪ഡ് എന്നിവയുടെ പക൪പ്പ്, പദ്ധതി സംബന്ധിച്ച പ്രോജക്ട് റിപ്പോ൪ട്ട് നി൪വഹണവുമായി ബന്ധപ്പെട്ട അനുബന്ധരേഖകൾ എന്നിവ ഹാജരാക്കണം. അപേക്ഷകരുടെ കൂടിക്കാഴ്ച 23 മുതൽ നടത്തും. കൂടുതൽ വിവരങ്ങൾ കാസ൪കോട് ട്രൈബൽ ഡവലപ്മെൻറ് ഓഫിസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് എന്നിവിടങ്ങളിൽ നിന്നോ 04994-255466 എന്ന ഫോൺ നമ്പറിലോ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.