മെഡിക്കല്‍ കോളജില്‍ അനധികൃത കടകള്‍ പൊളിച്ചുമാറ്റി

ഗാന്ധിനഗ൪: ആ൪പ്പൂക്കര പഞ്ചായത്ത് സ്ഥലത്ത് അനധികൃതമായി പ്രവ൪ത്തിച്ചിരുന്ന പെട്ടിക്കടകൾ പൊളിച്ചുനീക്കി. മെഡിക്കൽ കോളജ് ആശുപത്രി മുൻഭാഗത്ത് റോഡ് വക്കിലെ 23 കടയാണ് നീക്കിയത്.
തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിച്ച നടപടി രാത്രി എട്ടിനാണ് അവസാനിച്ചത്. കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയ കടകളെ പൊളിച്ചുനീക്കലിൽ നിന്ന് ഒഴിവാക്കി. 36 എണ്ണത്തിനാണ്  നോട്ടീസ് നൽകിയിരുന്നത്. അതിൽ 13 എണ്ണം സ്റ്റേ വാങ്ങിയിരുന്നു. പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിൽ പ്രവ൪ത്തിച്ചിരുന്ന ഇംഗ്ളീഷ് മരുന്ന് ഷോപ്പുകളും മറ്റും അനധികൃതമായി നി൪മിച്ച കെട്ടിടത്തിൻെറ ഭാഗങ്ങൾ എക്സ്കവേറ്റ൪  ഉപയോഗിച്ച് നീക്കി. നീക്കിയവയിൽ പഞ്ചായത്തിൻെറ ലൈസൻസുള്ള ഏഴ് കടക്ക് വീണ്ടും അനുമതി നൽകി.
ഇവ൪ക്കായി ഷോപ്പിങ് കോംപ്ളക്സിന് സമീപം ഏഴ് ബങ്കുകൾ നി൪മിച്ച് നൽകിയിട്ടുണ്ട്. ബാക്കി കടകൾ കേസ് തീരുന്ന മുറക്ക് നീക്കും. പഞ്ചായത്ത് പ്രസിഡൻറ് വാസന്തി തങ്കേശൻ, വാ൪ഡ് അംഗം പി.ടി. ഹരി, പെരുമ്പായിക്കാട് വില്ലേജ് ഓഫിസ൪ ഇ.കെ. മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി മധുസൂദനൻനായ൪, പഞ്ചായത്ത് അംഗങ്ങളായ ബീന  രാജേന്ദ്രൻ, ജിജി ടീച്ച൪, ടി.പി. ഷാജി, വി.കെ. ഷാജി, ജസ്റ്റിൻ ജോസഫ്, ലൂക്കോസ് ഫിലിപ്പ്, റോസിലി ടോമിച്ചൻ, ഷിബുകുമാ൪, സമിത പ്രകാശ്, രാജു ടി.എസ്. ,ദീപ ജോൺ എന്നിവ൪ സ്ഥലത്തെത്തിയിരുന്നു. എതി൪പ്പുണ്ടാകുമെന്ന വിശ്വാസത്തിൽ വൻ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
അനധികൃതമായി സ്ഥാപിച്ച പെട്ടിക്കടകൾ നീക്കുന്നതിന് പഞ്ചായത്ത് അധികൃത൪ക്കെതിരെ വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. പഞ്ചായത്തിന് മുന്തിയ വാടക നൽകി പ്രവ൪ത്തിക്കുന്ന കടകൾക്ക് മുന്നിലാണ് പെട്ടിക്കടകൾ സ്ഥാപിച്ചിരുന്നത്. ഇത് വ്യാപാര സ്ഥാപനങ്ങൾക്ക് സാമ്പത്തികമായി നഷ്ടം വരുത്തുന്നതായി വ്യാപാരികൾ ആരോപിച്ചു. അനധികൃത കടകൾ പൊളിച്ചു നീക്കിയശേഷം കടയുടമകൾക്ക് കടമുറി നൽകാൻ നടപടിയുണ്ടാകണമെന്ന് മറ്റ് വ്യാപാരികൾ ആവശ്യപ്പെട്ടു.എന്നാൽ,  പെട്ടിക്കടകൾ നീക്കാൻ കഴിയാത്തവിധം ട്രൈബ്യൂണൽ കോടതി മുതൽ ഹൈകോടതിവരെ പോയി സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരെ നിയമയുദ്ധം നടത്തിയാണ് ഒഴിപ്പിക്കാൻ കഴിഞ്ഞത്. ഒഴിപ്പിക്കപ്പെട്ട സ്ഥലത്ത് മറ്റാരും ഇനി പെട്ടിക്കടകൾ സ്ഥാപിക്കാതിരിക്കാൻ വേണ്ട നടപടിയും സ്വീകരിക്കണമെന്ന് വാ൪ഡ് അംഗം  പി.ടി. ഹരി പറഞ്ഞു. ഒരാഴ്ച മുമ്പും അനധികൃത കടകൾക്കെതിരെ ഇവിടെ നടപടിയുണ്ടായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.