കിരീടം ചൂടിയ ഫുട്ബാള്‍ ടീമിനെ ജില്ലാ പഞ്ചായത്ത് തഴഞ്ഞു

തൃക്കരിപ്പൂ൪: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സമാപിച്ച സംസ്ഥാന കേരളോത്സവത്തിൽ കിരീടം ചൂടിയ ജില്ലാ ഫുട്ബാൾ ടീമിനെ ജില്ലാ പഞ്ചായത്ത് അധികൃത൪ അവഗണിച്ചതായി പരാതി. ജില്ലാ ചാമ്പ്യൻമാരായ ഷൂട്ടേഴ്സ് പടന്നയാണ് സംസ്ഥാനത്ത് ജില്ലയെ ഫുട്ബാളിൽ പ്രതിനിധീകരിച്ചത്.
ജില്ലാതല മത്സരത്തിൽ ജയിച്ചപ്പോൾ ജഴ്സിയും യാത്രാ സൗകര്യങ്ങളും അധികൃത൪ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവയൊന്നും ഉണ്ടായില്ല. പതിനെട്ടംഗ ടീമിൻെറ യാത്രക്കും അനുബന്ധ കാര്യങ്ങൾക്കുമായി കാൽ ലക്ഷത്തിലേറെ രൂപ ചെലവായതായി ടീം പ്രതിനിധി പറഞ്ഞു. ഒരാൾക്ക് പ്രൈസ്മണി ഇനത്തിൽ ലഭിച്ച 750 രൂപ മാത്രമാണ് ടീം അംഗങ്ങൾക്ക് ആകെ കിട്ടിയത്.
അതേസമയം ജില്ലയിൽ നിന്ന് പോയി രണ്ടാം സ്ഥാനം നേടിയ കബഡി ടീമിനും അത്ലറ്റിക്സിൽ പങ്കടെുത്തവ൪ക്കും ജില്ലാ പഞ്ചായത്ത് ജഴ്സി നൽകിയിരുന്നു.
ജില്ലയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഷൂട്ടേഴ്സ് പടന്ന ടീം ക്ളബ് ജഴ്സിയുമായാണ് കളിച്ചത്. മറ്റു ജില്ലകൾ അവരവരുടെ ജില്ലയുടെ പേര് ആലേഖനം ചെയ്ത ജഴ്സിയാണ് ഉപയോഗിച്ചത്. എറണാകുളത്തെ ഏകപക്ഷീയമായ നാലുഗോളിനു തോൽപ്പിച്ച ജില്ല രണ്ടാം മത്സരത്തിൽ തിരുവനന്തപുരത്തെ ടൈ ബ്രേക്കറിലാണ് കീഴടക്കിയത്. സെമിയിൽ മലപ്പുറത്തെ തോൽപ്പിച്ചു. ഫൈനലിൽ കിരൺ കുമാറിൻെറ ഗോളിൽ കോഴിക്കോടിനെ തറ പറ്റിച്ചാണ് കിരീടം ചൂടിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.