കോലധാരികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം

ശ്രീകണ്ഠപുരം: തെയ്യം കലാകാരൻമാ൪, കോമരം, അന്തിത്തിരിയൻ, വാദ്യക്കാ൪ എന്നിവ൪ക്ക് മാസം 3000 രൂപ വീതം പെൻഷൻ അനുവദിക്കണമെന്ന് ഉത്തരമലബാ൪ മാവിലൻ തെയ്യം അനുഷ്ഠാനസംഘം ജില്ലാസംഗമം ആവശ്യപ്പെട്ടു.  
സംഗമം മലബാ൪ ദേവസ്വം ബോ൪ഡ് കാസ൪കോട് മേഖലാ ചെയ൪മാൻ ജനാ൪ദനൻ ഉദ്ഘാടനം ചെയ്തു.  
സംസ്ഥാന ചെയ൪മാൻ പി.ടി. ഗോപി അധ്യക്ഷത വഹിച്ചു. കക്കപ്രവൻ കുഞ്ഞിരാമൻ, അവിടത്ത് കണ്ണൻ, കെ.കെ. സുകുമാരൻ, എ.ആ൪. വേണു, പാക്കിളി കുഞ്ഞിരാമൻ, വി. നാരായണൻ, കോട്ടപ്പാറ കുഞ്ഞമ്പു, ടി. ശശിധരൻ, ടി. നാരായണൻ എന്നിവ൪ സംസാരിച്ചു. തെയ്യം കലാകാരൻമാരെ കെ. രാജീവൻ പൊന്നാടയണിയിച്ചു. തലക്കുളം അശോകന് രാമൻ പുതുക്കുടി പട്ടും വളയും നൽകി ആദരിച്ചു. ഭാരവാഹികൾ: ടി. നാരായണൻ (പ്രസി), കക്കപ്രവൻ കുഞ്ഞിരാമൻ (വൈ. പ്രസി), ടി. ശശിധരൻ (സെക്ര), കൊക്ളി കുഞ്ഞിരാമൻ (ജോ. സെക്ര), അവിടത്ത് നാരായണൻ (ട്രഷ).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.