വിദേശഫണ്ട്: ആരോപണം അടിസ്ഥാന രഹിതമെന്ന്

കൊച്ചി: ഗാഡ്ഗിൽ കമ്മിറ്റി നി൪ദേശങ്ങളെ സ്വാധീനിക്കാൻ സി.ഇ.പി.എഫ് (ക്രിട്ടിക്കൽ ഇക്കോ സിസ്റ്റം പ്രൊഫൈൽ ഫണ്ട്) എന്ന വിദേശസ്ഥാപനത്തിൽനിന്ന് ഫണ്ട് സ്വീകരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അശോക ട്രസ്റ്റ് ഫോ൪ റിസ൪ച് ഇൻ ഇക്കോളജി ആൻഡ് ദ എൻവയൺമെൻറ് (എട്രീ) ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ജൈവ വൈവിധ്യ കൺവെൻഷൻെറ നി൪ദേശപ്രകാരം രൂപവത്കരിച്ചതാണ് സി.ഇ.പി.എഫ്. ലോകത്തിലെ അതീവപ്രാധാന്യമുള്ള പരിസ്ഥിതിപ്രദേശങ്ങളുടെ സംരക്ഷണത്തിൽ പൗരസമൂഹത്തിൻെറ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് സി.ഇ.പി.എഫ് പ്രവ൪ത്തിക്കുന്നത്.
പ്രാദേശികതലത്തിൽ നി൪ദേശങ്ങൾ നടപ്പാക്കുന്നതിനായി സി.ഇ.പി.എഫിനൊപ്പം ചേ൪ന്ന് പ്രവ൪ത്തിക്കുക മാത്രമാണ് എട്രീ ചെയ്യുന്നത്. 4500 ദശലക്ഷം ഡോള൪ ഫണ്ട് വാങ്ങിയെന്നാണ് ആരോപണം. എന്നാൽ, പ്രാദേശികതല നി൪വാഹക സംഘമെന്ന നിലയിൽ എട്രീക്ക് ലഭിച്ചത് 40 ലക്ഷം രൂപ മാത്രമാണ്. മറ്റ് ഏജൻസികൾക്കും ഇത്തരത്തിൽ തുക നൽകിയിട്ടുണ്ടെന്നും ഭാരവഹികൾ പറഞ്ഞു. എട്രീ ഭരണസമിതിയംഗം ഡോ. പ്രിയദ൪ശൻ ധ൪മരാജൻ, ആലപ്പുഴ ജില്ലാ നി൪വാഹകസമിതിയംഗം ടി.ഡി. ജോജോ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.