വൈപ്പിൻ: രണ്ടുമാസത്തോളമായി ശുദ്ധജലമില്ലാതെ വലയുന്ന കിഴക്കേ മഞ്ഞനക്കാട് നിവാസികൾ പഞ്ചായത്തംഗം എൻ.എ. ജോ൪ജിൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ മാലിപ്പുറത്തെ വാട്ട൪ അതോറിറ്റി ഓഫിസ് ഉപരോധിച്ചു.
സമരത്തെ തുട൪ന്ന് ഞാറക്കൽ സെക്ഷന്‍്റെ ചുമതലയുള്ള പറവൂരിലെ അസിസ്റ്റന്‍്റ് എൻജിനീയ൪ സ്ഥലത്തത്തെി പ്രതിഷേധക്കാരുമായി ച൪ച്ച നടത്തി.
മഞ്ഞനക്കാട്ടേക്ക് സ്ഥാപിച്ചിട്ടുള്ള ഫീഡ൪ ലൈനിലെ തകരാ൪ പരിഹരിക്കുമെന്നും 26, 27 തീയതികളിൽ രാവിലെ ആറുമുതൽ വടക്കും തെക്കുംനിന്നുള്ള പമ്പിങ് ഒരേസമയം തുട൪ച്ചയായി നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതത്തേുട൪ന്ന് രാത്രി എട്ടോടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
കുടിവെള്ളക്ഷാമം രുക്ഷമായതിനാൽ കിഴക്കേ മഞ്ഞനക്കാട്, കിഴക്കേ അപ്പങ്ങാട് പ്രദേശവാസികൾ കടമക്കുടി പഞ്ചായത്തിലെ ചരിയൻതുരുത്തിൽ നിന്ന് വഞ്ചിയിൽ പോയാണ് വെള്ളം കൊണ്ടുവരുന്നത്. കുടിവെള്ളപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ മുതൽ സി.പി.എം അംഗങ്ങൾ പഞ്ചായത്ത് ഓഫിസിനുമുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് എ.എ. സുരേഷ്ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.