ചൈന നിയന്ത്രണം തുടങ്ങി; ബിറ്റ്കോയിന് മൂല്യശോഷണം

ബെയ്ജിങ്: ഓൺലൈൻ കറൻസിയായ ബിറ്റ്കോയിൻെറ മൂല്യം വീണ്ടും താഴോട്ട്. ബിറ്റ്കോയിൻ ഇടപാടിനെതിരെ ചൈനീസ് അധികൃത൪ പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് ഈ ഡിജിറ്റൽ പണത്തിൻെറ വിലയിടിച്ചത്. ഒരു ബിറ്റ്കോയിന് 2560 ചൈനീസ് യുവാൻ (421 ഡോള൪) മാത്രമാണിപ്പോഴത്തെ വില. നവംബറിൽ 1250 ഡോള൪ വരെ മൂല്യമുണ്ടായിരുന്ന ബിറ്റ്കോയിൻെറ പതനത്തെ തുട൪ന്ന് പരിഭ്രാന്തരായ പല ഉപയോക്താക്കളും ബിറ്റ്കോയിൻ കൈമാറി ഒഴിവാക്കാൻ തുടങ്ങിയതായി ചൈനീസ് ഏജൻസി റിപ്പോ൪ട്ട് ചെയ്തു. കമ്പ്യൂട്ട൪ ഉപയോഗ വൈദഗ്ധ്യം വ൪ധിപ്പിക്കാനുള്ള പ്രോത്സാഹനമെന്ന നിലയിൽ സമ്മാനമായി നൽകാൻ ആരംഭിച്ച ബിറ്റ്കോയിൻ സ്വന്തമാക്കാൻ ചൈനീസ് യുവജനങ്ങളിൽ മത്സരം മുറുകിയതോടെയാണ് പരിപാടി നിയന്ത്രിക്കാൻ അധികൃത൪ ഉത്തരവിട്ടത്. 28 അക്കമുള്ള ഗണിതശാസ്ത്ര സമസ്യകൾ നി൪ധാരണം ചെയ്ത് ബിറ്റ്കോയിൻ ഖനനം (മൈനിങ്) നടത്തുന്നവരുടെ ബാഹുല്യം പുതിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് ചൈനീസ് അധികൃത൪ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.