റഷ്യ പൊതുമാപ്പ് ബില്‍ പാസാക്കി

മോസ്കോ: രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള പൊതുമാപ്പ് ബിൽ റഷ്യ പാ൪ലമെൻറിൽ വോട്ടെടുപ്പോടെ പാസാക്കി.  
ജയിലിലടക്കപ്പെട്ട ഗ്രീൻപീസ് കപ്പലിലെ ആക്ടിവിസ്റ്റുകളും ജീവനക്കാരും പുസി റയട്ട് ഗായക സംഘാംഗങ്ങളും ബില്ലിൻെറ പരിധിയിൽ ഉൾപ്പെടും. 2014 ഫെബ്രുവരിയിൽ റഷ്യയിൽ നടക്കുന്ന ഒളിമ്പിക്സിനു മുന്നോടിയായി ഭരണകൂടത്തിൻെറ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണിതെന്നാണ് വിലയിരുത്തൽ. സമീപകാലത്ത് റഷ്യയിൽ വൻതോതിൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നതായി ആരോപണമുയ൪ന്നിരുന്നു.
ബില്ലിൽ ഉൾപ്പെട്ടതോടെ പുസി റയട്ട് ബാൻഡ് സംഘത്തിലെ രണ്ടുപേരെയും കഴിഞ്ഞ സെപ്റ്റംബറിൽ തടവിലാക്കപ്പെട്ട ഗ്രീൻപീസ് കപ്പലിലെ 30 പ്രക്ഷോഭകരെയും  ഉടൻ വിട്ടയച്ചേക്കും. 446 അംഗ ഡ്യൂമ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.