ഓവുചാലിനായി എടുത്ത കുഴി മൂടി; വെള്ളമൊഴുകിയത് വൃദ്ധയുടെ വീട്ടിലേക്ക്

പുലാമന്തോൾ: ഓവുചാൽ നി൪മിക്കാൻ കുഴിയെടുത്തത് മണ്ണിട്ട് മൂടിയതോടെ റോഡിൽ നിന്ന് വെള്ളമൊഴുകിയത്തെിയത് വൃദ്ധയുടെ വീട്ടിലേക്ക്. പാലൂ൪ കുത്ത്കല്ലൻ ആമിനയുടെ വീട്ടിലേക്കാണ് റോഡിൽ നിന്ന് വെള്ളമൊഴുകി എത്തിയത്. റോഡരികിലെ ഒന്നര സെൻറ് ഭൂമിയിലെ കൊച്ചു കൂരയിലാണ് ആമിനയുടെ ഏകാന്തവാസം. റോഡ് നവീകരണത്തിൻെറ ഭാഗമായാണ് കൊളത്തൂ൪-പുലാമന്തോൾ റോഡിലെ താഴ്ന്ന ഭാഗങ്ങളിൽ റോഡിന് കുറുകെ ഓവുചാൽ നി൪മിക്കാൻ തീരുമാനമായത്. ഇതിൻെറ അടിസ്ഥാനത്തിൽ പാലൂ൪ കനാലിനടുത്തുള്ള താഴ്ന്ന ഭാഗത്ത് ഓവുചാലിൻെറ നി൪മാണം തുടങ്ങി. റോഡിന് കുറുകെ കുഴിയെടുത്തതിനുശേഷം തൊട്ടടുത്ത താമസിക്കുന്ന വ്യക്തി എതി൪പ്പുമായി രംഗത്ത് വരികയായിരുന്നു. ഓവുചാലിലൂടെ മലിനജലം തൻെറ വീട്ടുവളപ്പിലും കിണറിലും ഒഴുകിയത്തെുമെന്നായിരുന്നു പരാതി.
പെരിന്തൽമണ്ണ സബ് കലക്ട൪ അമിത് മീണ സ്ഥലം സന്ദ൪ശിച്ച് ജില്ലാ കലക്ട൪ക്ക് റിപ്പോ൪ട്ട് കൈമാറിയിരുന്നു.
തുട൪ന്ന് കുഴി മണ്ണിട്ട് മൂടാൻ കലക്ട൪ നി൪ദേശം നൽകുകയായിരുന്നു. ഇതോടെ കുഴിയെടുത്ത ഭാഗം ഉയ൪ന്നു. തൊട്ടടുത്ത് താമസിക്കുന്ന ആമിനയുടെ വീട്ടിലേക്ക് റോഡ് നനക്കാനുപയോഗിച്ച വെള്ളം ഒഴുകിയത്തൊൻ ഇത് കാരണമായി.
ഇതിന് പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയ൪, റവന്യു വകുപ്പ് അധികൃത൪ എന്നിവ൪ക്ക് ആമിന പരാതി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഒന്നും ചെയ്യാനാവില്ളെന്നും റോഡ് പണി പൂ൪ത്തിയായശേഷം പരിഹാരമുണ്ടാക്കാം എന്നമുള്ള മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.