പത്തനംതിട്ട: ശിവഗിരി തീ൪ഥാടനത്തിൻെറ ദീപ്ത സ്മരണകളുമായി ഇലവുംതിട്ട മൂലൂ൪ സ്മാരകത്തിൽ ശ്രീനാരായണഗുരുവിൻെറ വിഗ്രഹരഥ ഘോഷയാത്രയിൽ പങ്കെടുക്കുന്നവ൪ക്കുള്ള പീതാംബര ദീക്ഷാദാന ചടങ്ങ് നടന്നു. ശിവഗിരി തീ൪ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ അജ്ഞന സുരേഷിന് വസ്ത്രം കൈമാറിയാണ് ചടങ്ങ് നി൪വഹിച്ചത്. തുട൪ന്ന് ഇരുനൂറിലേറെ പേ൪ ദീക്ഷ ഏറ്റുവാങ്ങി.
10 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കം കുറിച്ചു. മഹാകവി കുമാരനാശാനും സരസകവി മൂലൂ൪ എസ്. പത്മനാഭ പണിക്കരും ഗുരുവിനോട് ചേ൪ന്നുനിന്നതിനാലാണ് കാവ്യലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാനായതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ അറിയണമെങ്കിൽ അദ്ദേഹം രചിച്ച കൃതികൾ അദ്ദേഹത്തിൻെറ ജീവിതവുമായി ചേ൪ത്തുവെച്ച് പഠിക്കണം.
ഗുരുവിനെ അന്ധമായി ആരാധിക്കാതെ അറിഞ്ഞ് ആരാധിക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ശിവഗിരി തീ൪ഥാടനത്തിന് ആരംഭം കുറിച്ച കേരള വ൪മ സൗധത്തിൽനിന്നുതന്നെ തീ൪ഥാടനവേദിയിൽ സ്ഥാപിക്കുന്നതിന് ഗുരുപ്രതിമ ഘോഷയാത്രയായി കൊണ്ടുപോകുന്നതിനുള്ള തീരുമാനം ചരിത്രനിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ കെ.സി. രാജഗോപാലൻ അധ്യക്ഷതവഹിച്ചു. ഗരുധ൪മ പ്രചാരണ സഭ ഉപദേശകസമിതി ചെയ൪മാൻ മുടീത്ര ഭാസ്കരപണിക്ക൪, മൂലൂ൪ സ്മാരകസമിതി പ്രസിഡൻറ് പ്രഫ. കെ. ശശികുമാ൪, സെക്രട്ടറി പ്രഫ. എം.ആ൪. സഹൃദയൻ തമ്പി, എസ്.എൻ.ഡി.പി കോഴഞ്ചേരി യൂനിയൻ പ്രസിഡൻറ് വി.എസ്. ഭദ്രൻ, സെക്രട്ടറി ഡി. സുരേന്ദ്രൻ, കെ.എൻ. രാധാ ചന്ദ്രൻ എന്നിവ൪ സംസാരിച്ചു.
80 വ൪ഷം മുമ്പ് സരസകവി മൂലൂരിൻെറ ജന്മഗൃഹമായ കേരള വ൪മ സൗധത്തിൽനിന്ന് ആരംഭിച്ചതീ൪ഥാടനത്തിൻെറ ഓ൪മ നിലനി൪ത്തുന്നതിന് സച്ചിദാനന്ദ സ്വാമിയുടെ നി൪ദേശ പ്രകാരം രണ്ടുവ൪ഷം മുമ്പാണ് തീ൪ഥാടനവേദിയിൽ സ്ഥാപിക്കാനുള്ള ശ്രീനാരായണഗുരുവിൻെറ പ്രതിമ ഇവിടെനിന്ന് ഘോഷയാത്രയായി കൊണ്ടുപോകാൻ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.