നെല്ലിക്കുത്തില്‍ ബസ് മറിഞ്ഞ് 45 പേര്‍ക്ക് പരിക്ക്

മഞ്ചേരി: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 45 പേ൪ക്ക് പരിക്ക്. മഞ്ചേരിയിൽനിന്ന് കരുവാരകുണ്ടിലേക്ക് പോവുകയായിരുന്ന ‘ലക്സസ്’ ബസാണ് നെല്ലിക്കുത്ത് കൂട്ടാലുങ്ങലിൽ മറിഞ്ഞത്.
പരിക്കേറ്റ 34 പേരെ മഞ്ചേരി ജനറൽ ആശുപത്രിയിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30നാണ് അപകടം.
മാമ്പുഴ തരിപ്രമുണ്ട പാലാത്തൊടി കമലാക്ഷി (47) മകൾ രമ്യ (24) പേരമകൾ അമേ (ഒന്ന്) പാണ്ടിക്കാട് കാവുങ്ങൽ മേലേതിൽ മുഹമ്മദ് മുസ്തഫ (45) മകൻ ജഅ്ഫ൪ സാദിഖ്, നെല്ലിക്കുത്ത് സുഹ്റാബി (42) നെല്ലിക്കുത്ത് കുളൂരി ജംഷീറ, ഇവരുടെ ഒന്നര വയസ്സായ കുഞ്ഞ്, നെല്ലിക്കുത്ത് കളത്തിങ്ങൽ ഇന്ദിര (32) മഠത്തിൽ സാജിത (30) കൊളപറമ്പ് ഈത്തൊടി സന്ദീപ് (19) പൂളമണ്ണ അഖിൽ (19) തച്ചിങ്ങനാടം കടൂ൪ സുകേശിനി (50) പാണ്ടിക്കാട് വലിയാത്രപ്പടി സോപാനത്തിൽ സൗമ്യ (12) കിഴക്കേ പാണ്ടിക്കാട് കുറ്റിക്കാട്ടിൽ ഉദിത്ലാൽ (18) തുവ്വൂ൪ മാതോത്ത് കൊറ്റങ്ങോടൻ ബഷീ൪ (28) ഭാര്യ സറീന (21) മകൻ വാഹിദ് (മൂന്നര) അബ്ദുല്ല (70) സക്കീ൪ (30) മിനി (29) ബാബു (38) മീരാകൃഷ്ണൻ (രണ്ടര) സുധീ൪ (27) കുഞ്ഞായിശ (55) നീതു (21) സഫിയ (21) ഷറഫുന്നീസ (27) ഫ൪ഹത്ത് (20) ഷൗക്കത്തലി (38) നൂ൪ജഹാൻ (25) രമ്യ (24) മുഹമ്മദ് മഷ്കൂ൪ (18) അഹമ്മദ് നിയാസ് (36) എന്നിവരെയാണ് മഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടം നടന്നയുടൻ നാട്ടുകാരും ഓട്ടോ ഡ്രൈവ൪മാരും രക്ഷാപ്രവ൪ത്തനത്തിന് ഓടിയത്തെി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.