കടലാടിപ്പാറ: സി.പി.എം തുറന്ന സംവാദത്തിന് തയാറാകണം -കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: കടലാടിപ്പാറയിൽ ഖനനാനുമതി നൽകിയത് യു.ഡി.എഫ് ആണെന്ന് പറയുന്ന സി.പി.എമ്മിനെയും മുൻമന്ത്രി എളമരം കരീമിനെയും തുറന്ന സംവാദത്തിനായി വെല്ലുവിളിക്കുന്നുവെന്ന് കിനാനൂ൪-കരിന്തളം പഞ്ചായത്ത് കോൺഗ്രസ് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.2003ലാണ് ആശാപുര കമ്പനി ഇതുസംബന്ധിച്ച് അപേക്ഷ സമ൪പ്പിച്ചത്. എന്നാൽ, 2007ലാണ് വ്യവസായ മന്ത്രിയായ എളമരം കരീം ഖനനം നടത്താൻ അനുമതി നൽകിയത്. ഇതുസംബന്ധിച്ച് എളമരം കരീമിൻെറ അധ്യക്ഷതയിൽ കാസ൪കോട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ തങ്ങൾ ശക്തമായ എതി൪പ്പ് പ്രകടിപ്പിച്ചിരുന്നതായും ഭാരവാഹികൾ പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.കെ. നാരായണൻ, ഉമേശൻ വേളൂ൪, അജയൻ വേളൂ൪, സി.ഒ. സജി ബിരിക്കുളം, സി.വി. ഭാവൻ, സി.വി. ഗോപകുമാ൪, വി. ശ്രീജിത്ത് ചോയ്യങ്കോട്, ദിനേശൻ പെരിയങ്ങാനം എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.