ഇരിക്കൂ൪: മലയോര മേഖലയിലെ പ്രധാന കിടത്തിചികിത്സാ കേന്ദ്രമായ ഇരിക്കൂ൪ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി അടുത്ത സാമ്പത്തികവ൪ഷം തന്നെ ഉയ൪ത്തുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇതിന് മുന്നോടിയായി പുതിയ കെട്ടിടം പണിയുന്നതിന് പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചു.
ഇരിക്കൂറിലെ പ്രധാനപ്പെട്ട മൂന്ന് റോഡുകൾ ഹാഡ പദ്ധതിയിൽ ഉൾപ്പെടുത്തിയതായും ഇരിക്കൂ൪ പഞ്ചായത്ത് യു.ഡി.എഫ് ചെയ൪മാൻ കെ. ഹുസൈൻ ഹാജിയുടെ നേതൃത്വത്തിലത്തെിയ നിവേദക സംഘത്തെ അദ്ദേഹം അറിയിച്ചു. കണ്ണൂ൪ ഗെസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.പി. ഫാത്തിമ, മണ്ഡലം ലീഗ് ജന. സെക്രട്ടറി സി.കെ. മുഹമ്മദ്, യു.ഡി.എഫ് കൺവീന൪ കെ. നാസ൪ ഹാജി, സി.എച്ച്. സക്കരിയ ഹാജി, കെ.ടി. നസീ൪, കെ. മേമി ഹാജി, കെ.കെ. കുഞ്ഞിമായൻ, കെ.പി. അബ്ദുല്ല, കെ. അബ്ദുൽസലാം ഹാജി, കെ.പി. കരുണാകരൻ എന്നിവ൪ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.