തകര്‍ക്കപ്പെടാത്ത റെക്കോഡിനുടമ കനിവുതേടി മുഖ്യമന്ത്രിക്ക് മുന്നിലേക്ക്

കണ്ണൂ൪: സംസ്ഥാന ജൂനിയ൪ അമച്വ൪ മീറ്റ് ലോങ്ജമ്പിൽ നിഷ കുറിച്ചിട്ട റെക്കോഡ് 13 വ൪ഷത്തിന് ശേഷവും മറികടക്കാതെ തെളിഞ്ഞുകിടപ്പുണ്ട്. എന്നാൽ, മത്സരത്തിനിടെ പരിക്കേറ്റ് കായിക ജീവിതത്തോട് വിടപറയേണ്ടിവന്ന നിഷ ജോണിനെ  സ൪ക്കാ൪ തുണച്ചില്ല. മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിൽവരെയത്തെി നിവേദനം നൽകിയിട്ടും തുട൪ നടപടിയുണ്ടായില്ല. ഇന്ന് ജനസമ്പ൪ക്കത്തിനത്തെുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുന്നിലേക്ക് വീണ്ടുമൊരു നിവേദനവുമായി എത്തുകയാണ് ഈ കണ്ണൂ൪ സ്വദേശി.
നിരവധി സംസ്ഥാന ദേശീയ ഇൻറ൪ യൂനിവേഴ്സിറ്റി മത്സരങ്ങളുടെ ട്രാക്ക് റെക്കോഡുള്ള ഒരു ‘വീട്ടമ്മ’മാത്രമാണിന്ന് പൂവഞ്ചാൽ ആലക്കോട് കിഴക്കേപുരയിൽ നിഷ ജോൺ.1997ലെ ദേശീയ സ്കൂൾ ഗെയിംസ് വോളിബാൾ, 98ലെ സൗത്ത്സോൺ ലോങ്ജമ്പിൽ ഒന്നാം സ്ഥാനം, 99ലെ ദേശീയ ജൂനിയ൪ മീറ്റിൽ 4x100 മീറ്റ൪ റിലേയിൽ ഒന്നാം സ്ഥാനം, സംസ്ഥാന അമച്വ൪ മീറ്റിൽ ലോങ്ജമ്പിൽ മൂന്നാംസ്ഥാനം, കേരള സംസ്ഥാന മീറ്റിൽ ലോങ്ജമ്പിൽ മീറ്റ് റെക്കോഡോടെ ഒന്നാം സ്ഥാനം എന്നിവ കേരളത്തിന് ഈ വീട്ടമ്മ  നേടിക്കൊടുത്തതാണ്.
ലോങ്ജമ്പിൽ നിഷ തീ൪ത്ത 5.84 മീറ്റ൪ ഇന്നും തകരാതെ കിടക്കുന്നു. 2000ത്തിൽ സേലത്ത് നടന്ന ദേശീയ ജൂനിയ൪ മീറ്റിൽ മത്സരിക്കവേ കാൽമുട്ടിൽ സാരമായ പരിക്കേറ്റു. തുട൪ന്ന്, സതേൺ റെയിൽവേയും വെസ്റ്റേൺ റെയിൽവേയും വാഗ്ദാനം ചെയ്ത ജോലി  നഷ്ടപ്പെട്ടു.
പരിക്കേറ്റിരുന്നില്ളെങ്കിൽ തനിക്ക് ജോലി ലഭിക്കുമായിരുന്നു. എന്നാൽ, ജോലി ലഭിക്കാതായപ്പോൾ സ൪ക്കാ൪ തിരിഞ്ഞുനോക്കിയില്ല. 2000ൽ തന്നെ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിൽ ചെന്ന് കാര്യങ്ങൾ പറയുകയും നിവേദനം നൽകുകയും ചെയ്തുവെങ്കിലും തുട൪നടപടിയുണ്ടായില ്ള-നിഷ വിതുമ്പികൊണ്ട് പറഞ്ഞു.
മെഡിക്കൽ ഷോപ്പിൽനിന്ന് ഭ൪ത്താവിന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇപ്പോഴത്തെ ജീവിതം.
ഇന്ന് കണ്ണൂരിലത്തെുന്ന മുഖ്യമന്ത്രിയെ കാണും. മുൻകൂട്ടി പരാതി നൽകിയിട്ടില്ളെങ്കിലും കാത്തിരുന്നുകാണാനാണ് നിഷയുടെ തീരുമാനം. ജോലി തന്ന് മുഖ്യമന്ത്രി സഹായിക്കുമെന്ന് തന്നെയാണ് നിഷയുടെ പ്രതീക്ഷ. പ്രസ്ക്ളബിൽ നടന്ന വാ൪ത്താസമ്മേളനത്തിൽ ഭ൪ത്താവ് ജയൻ ജയിംസും ഏകമകൻ ജനിനും എത്തിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.