പേരാമ്പ്ര: പന്തീരിക്കര പെൺവാണിഭത്തെക്കുറിച്ച് അന്വേഷിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് തുടരുന്നു. പെൺവാണിഭ സംഘത്തിൻെറ പീഡനത്തത്തെുട൪ന്ന് ആത്മഹത്യ ചെയ്ത കുട്ടിയുടെ വീട് സന്ദ൪ശിച്ച ഇവ൪ രക്ഷിതാക്കളുമായി സംസാരിച്ചു. കുട്ടിയുടെ ഡയറിക്കുറിപ്പുകളും മറ്റ് തെളിവുകളും പിതാവ് എ.ഡി.ജി.പിക്ക് മുന്നിൽ ഹാജരാക്കി. തൻെറ മകളെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയും ചെയ്ത യുവാവിനെ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥ൪ വിട്ടയച്ചതും ബന്ധുക്കൾ എ.ഡി.ജി.പിയോട് പറഞ്ഞു. മകളുടെ മരണശേഷം പരാതി കൊടുത്തതിനത്തെുട൪ന്ന് ഭീഷണിയുണ്ടായതും അന്വേഷണ ഉദ്യോഗസ്ഥ മുമ്പാകെ വിവരിച്ചു. ആത്മഹത്യാശ്രമം നടത്തിയ പ്ളസ്വൺ വിദ്യാ൪ഥി ഇപ്പോൾ താമസിക്കുന്ന പാതിരപ്പറ്റയിലെ വീട്ടിലും അന്വേഷണ സംഘം വ്യാഴാഴ്ച സന്ദ൪ശിച്ചു. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ കൊടുത്ത രഹസ്യമൊഴി വിദ്യാ൪ഥിനി ആവ൪ത്തിച്ചതായാണ് വിവരം. വിദ്യാ൪ഥിനികളെ പീഡിപ്പിച്ച ജാനിക്കാട് പ്രദേശവും ബി. സന്ധ്യയുടെ നേതൃത്വത്തിൽ സന്ദ൪ശിച്ചു. ഒറ്റക്കണ്ടത്തിൽനിന്ന് നടന്നാണ് ഇവ൪ ജാനകിക്കാട്ടിലേക്ക് പോയത്. ബുധനാഴ്ച ഉച്ചയോടെ പെരുവണ്ണാമൂഴി ഐ.ബിയിൽ എത്തിയ എ.ഡി.ജി.പി ആദ്യത്തെ അന്വേഷണ സംഘത്തിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രതികളുടെ ബന്ധുക്കളുടെ പരാതിയും അന്വേഷണ ഉദ്യോഗസ്ഥ കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.