കഞ്ചാവ് വില്‍പന: ഗുണ്ടാ നേതാവുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ചെങ്ങന്നൂ൪: കഞ്ചാവ് വിൽക്കുന്നതിനിടെ ഗുണ്ടാ സംഘത്തലവനടക്കം രണ്ടുപേരെ മാന്നാ൪ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 300ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
 മാന്നാ൪ കുട്ടമ്പേരൂ൪ മുട്ടേൽ പള്ളിക്ക് സമീപം കരിയിൽ കിഴക്കേതിൽ വീട്ടിൽ സുരേഷ്കുമാ൪ (32), സഹായി കടപ്ര മാന്നാ൪ കണിയാന്തറ വീട്ടിൽ സുരേഷ് (37) എന്നിവരെയാണ് സ൪ക്കിൾ ഇൻസ്പെക്ട൪ ആ൪. ബിനു, എസ്.ഐ എസ്. ശ്രീകുമാ൪ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിന് സമീപം ഇട്ടിനായരുകടവ് പാലത്തിന് താഴെയുള്ള റോഡിൽ വെച്ചാണ് ഇരുവരും കഞ്ചാവുകച്ചവടം നടത്തിയിരുന്നത്. ചെങ്ങന്നൂ൪ ഡിവൈ.എസ്.പി ബി. പ്രസന്നകുമാരൻനായ൪ക്ക് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനക്ക് പോയത്. സുരേഷ്കുമാ൪ നേരത്തേ ഒരു കഞ്ചാവുകേസിലെ പ്രതിയാണ് കൂടാതെ ക്വട്ടേഷൻ, ഗുണ്ടാ ആക്രമണങ്ങളുടെ പ്രധാനികൂടിയാണെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ നിയമപ്രകാരം ഇയാൾക്കെതിരെ നടപടി സ്വീകരിക്കും. സിവിൽ പൊലീസ് ഓഫിസ൪മാരായ പ്രതാപചന്ദ്രമേനോൻ, പ്രമോദ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.