പിന്നാക്ക പ്രദേശങ്ങളില്‍ സൗരവെളിച്ചവുമായി പോളിടെക്നിക് വിദ്യാര്‍ഥികള്‍

കൽപറ്റ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ വീടുകളിൽ സോളാ൪ പാനൽ പിടിപ്പിച്ച് വൈദ്യുതിയത്തെിച്ച് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജ് വിദ്യാ൪ഥികൾ മാതൃകയാകുന്നു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ മൂന്നാം വ൪ഷ വിദ്യാ൪ഥികളാണ് കോഴ്സ് പ്രോജക്ടിൻെറ ഭാഗമായി സാമൂഹിക സേവനത്തിനിറങ്ങിയത്.
റിപ്പൺ, തേൻകുഴി, നായ്ക്കട്ടി, ബീനാച്ചി, കുമ്പളേരി, മീനങ്ങാടി എന്നിവിടങ്ങളിലെ വീടുകളിലാണ് സോളാ൪ ഉപയോഗിച്ച് വെളിച്ചമത്തെിച്ചത്. 12,000 രൂപ ചെലവിൽ ഇൻവെ൪ട്ട൪ ഒഴിവാക്കി 12 വാട്ട് ഡി.സിയിൽ പ്രവ൪ത്തിക്കുന്ന എൽ.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിച്ചത്. ലൈറ്റ്, മൊബൈൽ ചാ൪ജ൪ എന്നിവ സോളാറിലേക്ക് മാറുന്നതോടെ വൈദ്യുതി ഉപഭോഗം കുറക്കാൻ കഴിയും. തിരക്ക് സമയങ്ങളിൽ വൈദ്യുതി ബോ൪ഡിനുണ്ടാകുന്ന ഊ൪ജ പ്രതിസന്ധി കുറക്കാനും ഇതിലൂടെ കഴിയുമെന്ന് വിദ്യാ൪ഥികളും അധ്യാപകരും കൽപറ്റയിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
100 വാട്സിൻെറ സോളാ൪ പാനലാണ് ഒരു വീട്ടിൽ ഉപയോഗിക്കുന്നത്. 42 എ.എച്ച് ബാറ്ററിക്ക് നാല് മണിക്കൂ൪ വരെ സൗരോ൪ജം ലഭിച്ചാൽ 10 വാട്ടിൻെറ ആറ് ബൾബുകൾ എട്ട് മണിക്കൂ൪ പ്രകാശിക്കും.വിദ്യാ൪ഥികൾ സ്വന്തം കൈയിൽനിന്നാണ് ഇതിനുള്ള ചെലവ് കണ്ടത്തെിയത്. സോളാ൪ വൈദ്യുതിയുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന മുംബൈ ഐ.ഐ.ടി അധ്യാപകരായ ഡോ. മിലൻ സോണി, ഡോ. എം.സി. നാരായണൻ, ഡോ. അനിൽ കോട്ടത്തറയിൽ എന്നിവ൪ വിദ്യാ൪ഥികളുടെ പ്രവ൪ത്തനത്തെ പ്രശംസിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി എക്സി. എൻജിനീയ൪ അബ്ദുൽ ഷുക്കൂ൪, മാനന്തവാടി എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്സ് വിഭാഗം തലവൻ താജുദ്ദീൻ അഹമ്മദ് എന്നിവരും പ്രവ൪ത്തനങ്ങളിൽ വിദ്യാ൪ഥികളെ സഹായിച്ചു. അധ്യാപകരായ പി. സുന്ദ൪രാജ്, സി.എം. ഏ൪ലിസ്, കെ.കെ. സദാശിവൻ, പി.എൻ. വികാസ്, വിദ്യാ൪ഥികളായ വിപിൻ ഗോപാൽ, നിഖിൽ ബാബു, അതുൽ സുകുമാരൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.