കൊല്ലം: ആവശ്യങ്ങൾ നേടിയെടുക്കാൻ ഏതെങ്കിലും നേതാക്കൾക്കോ പാ൪ട്ടി ഓഫിസുകൾക്കോ എതിരെ ഉപരോധ സമരം സംഘടിപ്പിക്കുന്നത് സമുദായത്തിൻെറ നയമല്ളെന്ന് കേരള കുഡുംബി ഫെഡറേഷൻ അറിയിച്ചു.
കുഡുംബി സമുദായത്തെ പട്ടികവിഭാഗത്തിൽപെടുത്തണമെന്ന ആവശ്യത്തിൽ ശക്തമായ സമ്മ൪ദം ചെലുത്താൻ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സംസ്ഥാന വ൪ക്കിങ് പ്രസിഡൻറ് ഓലയിൽ ജി. ബാബു പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വേണു, രാജേന്ദ്രൻ മൂ൪ത്തി, അനന്തൻ, സജികുമാ൪, സുബ്രഹ്മണ്യൻ, സുരേഷ്, പ്രസാദ് തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.