കൂത്താട്ടുകുളം ഉപജില്ല ജേതാക്കള്‍

മൂവാറ്റുപുഴ: വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സാഹിത്യോത്സവത്തിൽ 49 പോയൻറുമായി കൂത്താട്ടുകുളം ഉപജില്ല ഒന്നാമതത്തെി. 46 പോയൻറുമായി എറണാകുളം, പിറവം ഉപജില്ലകൾ രണ്ടാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം ആലുവ, തൃപ്പൂണിത്തുറ ജില്ലകൾക്കാണ്.  പിറവം ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. യു.പി വിഭാഗത്തിൽ കൂത്താട്ടുകുളം ഉപജില്ല ഒന്നാമതും  കോലഞ്ചേരി രണ്ടാമതുമായി.  വാളകം മാ൪ സ്റ്റീഫൻ ഹയ൪സെക്കൻഡറി സ്കൂളിൽ നടന്ന സാഹിത്യോത്സവം  ജോസഫ് വാഴക്കൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ബാബു അധ്യക്ഷത വഹിച്ചു.  ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ,  ടി.ഐ. സാറാമ്മ, ലിസി ബാബു, എ.ഇ.ഒ കെ.ജി. പ്രിയംവദ, റാണി ഈപ്പൻ തുടങ്ങിയവ൪ സംസാരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.