ബീര്‍ബണ്‍ യാത്ര തിരിച്ചു; ജീവിതത്തിലേക്ക്

അരൂ൪: ആയിരം നന്ദിപറഞ്ഞ് ബിഹാറിലെ ജീവിതയാഥാ൪ഥ്യങ്ങളിലേക്ക് ബീ൪ബൺ (30) തിരിച്ചു. ഒന്നരവ൪ഷം മുമ്പ് കേരളത്തിൻെറ തെരുവുകളിൽ വിഭ്രാന്തിയോടെ അലഞ്ഞുനടന്ന ബിഹാ൪ സ്വദേശി ബീ൪ബണിനെ പിറവം കക്കാട് ക്രിസ്തുരാജ പ്രയ൪ സെൻററിൽ എത്തിച്ചത് അരൂ൪ ഷാജു ആളുക്കാരനും കൂട്ടുകാരുമാണ്. ചികിത്സയും ഭക്ഷണവും വസ്ത്രങ്ങളും നൽകിയപ്പോൾ രോഗം ഭേദപ്പെട്ടു. ജീവിതത്തിലേക്ക് തിരിച്ചുനടന്നപ്പോ൪ ഓ൪മകളും തിരിച്ചത്തെി.
 ബന്ധുക്കളെ വിവരം അറിയിച്ചപ്പോൾ സഹോദരൻ ഹരേറാം ബീ൪ബണിനെ ഏറ്റെടുക്കാനത്തെി. തെരുവോരം പ്രവ൪ത്തകൻ ഷാജു ആളുക്കാരനോടും അരൂ൪ പൊലീസ് അധികാരികളോടും നന്ദിപറഞ്ഞാണ് സഹോദരങ്ങൾ ബിഹാറിലേക്ക് തിരിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.