പുറച്ചേരിയില്‍ ഓട്ടോറിക്ഷ കത്തിച്ചു

പയ്യന്നൂ൪: ഏഴിലോട് പുറച്ചേരിയിൽ സി.ഐ.ടി.യു പ്രവ൪ത്തകൻെറ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. പുറച്ചേരി പൊതുജന വായനശാലക്ക് സമീപത്തെ കെ.വി. നാരായണൻെറ ഓട്ടോറിക്ഷയാണ് തിങ്കളാഴ്ച രാത്രി 12.30ഓടെ വീട്ടുമുറ്റത്ത് തീവെച്ച് നശിപ്പിച്ചത്. ബഹളംകേട്ട് ഉണ൪ന്ന വീട്ടുകാ൪ തീകെടുത്തിയതിനാൽ വീട്ടിലേക്ക് തീ പടരുന്നത് തടഞ്ഞു. ഓട്ടോറിക്ഷ ഭാഗികമായി കത്തിനശിച്ചു. പരിയാരം പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.