ചെമ്പുപാത്രങ്ങള്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍

തൃശൂ൪: ചെമ്പിൻെറ വലിയ പാത്രങ്ങൾ മോഷ്ടിക്കുന്നയാൾ പിടിയിൽ. കൊല്ലം ശാസ്താംകോട്ട കുന്നത്തൂ൪ പെരുവേലിക്കര കാരോട്ടിൻ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയെയാണ് (48) ഈസ്റ്റ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുല൪ച്ചെ 4.30ന് പട്ടാളം റോഡിൽ വലിയ ചെമ്പുപാത്രവുമായി പോകുകയായിരുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. പാത്രം മോഷ്ടിച്ചതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.