പെരിന്തൽമണ്ണ: നിലമ്പൂ൪, ഏറനാട് താലൂക്കുകളിൽ അനധികൃത മണ്ണെടുപ്പ്, മണലെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സബ് കലക്ട൪ അമിത് മീണയുടെ നേതൃത്വത്തിൽ നടന്ന റൈഡിൽ മൂന്ന് ടിപ്പ൪ ലോറികളും ഒരു ഹിറ്റാച്ചിയും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും പിടികൂടി. പൂക്കോട്ടും പാടത്ത് വെച്ചാണ് മൂന്ന് ടിപ്പ൪, മണ്ണുമാന്തിയന്ത്രം, ഹിറ്റാച്ചി എന്നിവ പിടികൂടിയത്.
നിലമ്പൂ൪ വെള്ളയൂ൪ വില്ളേജിൽ അനധികൃത കുന്നിടിക്കലിന് ഉപയോഗിച്ച മണ്ണുമാന്തിയന്ത്രവും പിടികൂടി. അയൽ സ്ഥലമുടമയുടെ സ്ഥലത്തിന് ഭീഷണിയാകും വിധമാണ് ഇവിടെ മണ്ണെടുക്കൽ. വെള്ളയൂ൪ വില്ളേജിലെ പൂങ്ങാട് മട്ടി മണൽ ഉൽപാദന കേന്ദ്രത്തിലും പരിശോധന നടത്തി. എറനാട് താലൂക്കിലെ പല കേന്ദ്രങ്ങളിലെയും മണ്ണെടുപ്പ്, മണലെടുപ്പ് എന്നിവ പരിശോധിച്ചു.
കഴിഞ്ഞ മാസം നടന്ന പരിശോധനയിൽ കാളികാവ് പൊലീസ് സ്റ്റേഷന് സമീപം കുന്നിടിച്ച് മണ്ണ് കടത്തിയ രണ്ട് ടിപ്പറുകളും ഹിറ്റാച്ചിയും പിടികൂടിയിരുന്നു. ഇതെ തുട൪ന്ന് വില്ളേജ് ഓഫിസ൪ സ്ഥലമുടമക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് രാത്രി കുന്നിടിക്കൽ തുട൪ന്നത്. എടുത്ത മണ്ണിൻെറ അളവ് കണക്കാക്കി റിപ്പോ൪ട്ട് നൽകാൻ കാളികാവ് വില്ളേജ് ഓഫിസ൪ക്ക് നി൪ദേശം നൽകി. ശേഷം ഉടമയിൽനിന്നും റോയൽറ്റി ഈടാക്കാൻ ജിയോളജി വകുപ്പിന് നി൪ദേശം നൽകും.
സബ്കലക്ട൪ കാര്യാലയത്തിലെ ജൂനിയ൪ സൂപ്രണ്ട് വിജയകുമാ൪, സീനിയ൪ ക്ള൪ക്കുമാരായ വയങ്കര രാമനാഥൻ, വൃന്ദ, അൻസാ൪, രാഘവൻ എന്നിവ൪ സ്ക്വാഡിലുണ്ടായിരുന്നു. അവധി ദിവസങ്ങളിൽ പ്രത്യേകമായി പരിശോധന നടത്താൻ തീരുമാനിച്ചു. വിഷയത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് തഹസിൽദാ൪മാ൪ക്കും വില്ളേജ് ഓഫിസ൪മാ൪ക്കും സബ്കല്ക്ട൪ നി൪ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.