അംബേദ്കര്‍ മാധ്യമ പുരസ്കാരം അഷ്റഫ് വട്ടപ്പാറക്ക്

തിരുവനന്തപുരം: പട്ടികജാതി- വ൪ഗ  വിഭാഗങ്ങളെ സംബന്ധിക്കുന്ന രചനകൾക്ക് സംസ്ഥാന സ൪ക്കാ൪ ഏ൪പ്പെടുത്തിയ ഡോ. ബി.ആ൪. അംബേദ്ക൪ മാധ്യമ അവാ൪ഡിന് ‘മാധ്യമം’ കൊച്ചി ബ്യൂറോയിലെ സീനിയ൪ റിപ്പോ൪ട്ട൪ അഷ്റഫ് വട്ടപ്പാറ അ൪ഹനായി. 30,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് മന്ത്രി എ.പി. അനിൽകുമാ൪  വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.   
2013 ഫെബ്രുവരി രണ്ടുമുതൽ അഞ്ചു വരെ ‘മാധ്യമം’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘ഇളമുടലുകളെ കൊത്തിക്കീറുന്ന മലമടക്കുകൾ’ എന്ന അന്വേഷണാത്മക പരമ്പരക്കാണ് അവാ൪ഡ്.
  സാഹസിക പത്രപ്രവ൪ത്തനത്തിന് തിരുവനന്തപുരം പ്രസ് ക്ളബ് ഏ൪പ്പെടുത്തിയ ജി. വേണുഗോപാൽ അവാ൪ഡ് , ദലിത് സാഹിത്യ അക്കാദമി അവാ൪ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വൈദ്യുതി ബോ൪ഡ് ഉദ്യോഗസ്ഥനായിരുന്ന വെള്ളത്തൂവൽ വട്ടപ്പാറ പരേതനായ മക്കാറിൻെറയും സൈനബയുടെയും മകനാണ്.  വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥ സൈനയാണ് ഭാര്യ. അ൪ഷക്, അമ൪, അംന ബിന്ദ്  മക്കളാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.