പരിമിതികളെ പരാജയപ്പെടുത്തി അവര്‍ കലാവിരുന്നൊരുക്കി

കോട്ടയം: നിറമുള്ള സ്വപ്നങ്ങളും മന$സാന്നിധ്യവും കൈവിടാത്ത അവരുടെ പ്രകടനം സദസ്സിന് വിസ്മയമായി. ഭിന്നശേഷിയുള്ളവരുടെ അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിലാണ് വൈകല്യത്തെ തോൽപിച്ച് നിരവധിപേ൪ മികവാ൪ന്ന കലാപരിപാടികൾ അവതരിപ്പിച്ചത്.
ജില്ലയിലെ 25 സ്പെഷൽ സ്കൂളുകളിൽനിന്നുള്ള കുട്ടികളും അധ്യാപകരുമാണ് സാമൂഹികനീതി വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സ്പെഷൽ സ്കൂളുകളും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണത്തിൽ പങ്കെടുത്തത്. സിനിമാറ്റിക് ഡാൻസ്, മിമിക്സ് പരേഡ്, സംഘഗാനം, ആക്ഷൻ സോങ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്.
രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നി൪മല ജിമ്മി ദിനാചരണം ഉദ്ഘാടനം ചെയ്തു. അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഫിൽസൺ മാത്യൂസ്, സംസ്ഥാന വികലാംഗ അസോസിയേഷൻ ഓ൪ഗനൈസിങ് സെക്രട്ടറി ജേക്കബ് ളാക്കാട്ടൂ൪, വികലാംഗക്ഷേമ ഉപദേശക സമിതി ചെയ൪മാൻ എ.സി. ബേബി, സജിമോൻ ഇരവിനല്ലൂ൪, അഡ്വ. ജയ്മോൻ തങ്കച്ചൻ, സിസ്റ്റ൪ പ്രശാന്തി എന്നിവ൪ സംസാരിച്ചു.
ജില്ലാ സാമൂഹികനീതി ഓഫിസ൪ പി.സുരേഷ് കുമാ൪ സ്വാഗതവും പള്ളം ശിശുവികസന പദ്ധതി ഓഫിസ൪ പ്രീതി വിൽസൺ നന്ദിയും പറഞ്ഞു.
സമാപനസമ്മേളനം സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയ൪മാൻ എം.പി. സന്തോഷ്കുമാ൪ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ അനിത ഷാജി, മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ സിൻസി പാറേൽ, ആ൪.ടി.ഒ ടി.ജെ. തോമസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബിന്ദുകുമാരി, കെ.എസ്. സോമശേഖരൻനായ൪, മാമ്മച്ചൻ തെള്ളകം, അജീഷ്, ഡോ. ഫെബി ലിയോ മാത്യു, വി.ജെ. ബിനോയ് എന്നിവ൪ പങ്കെടുത്തു.
ജില്ലാ സാമൂഹികനീതി ഓഫിസ൪ പി. സുരേഷ്കുമാ൪ സ്വാഗതവും ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫിസ൪ എൻ.കെ. മോഹനൻ നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.