പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ ബസുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 1,85,000 രൂപ പിഴ ഈടാക്കി. 618 കേസുകളും രജിസ്റ്റ൪ ചെയ്തു.
ജില്ലാ പൊലീസ് സൂപ്രണ്ടിൻെറ നി൪ദേശപ്രകാരമാണ് രണ്ട് ദിവസങ്ങളിലായി പരിശോധന നടന്നത്. 1,328 ബസുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
ഇതിൽ യാത്രക്കാ൪ക്ക് ടിക്കറ്റ് നൽകാത്തതിന് 372ഉം യൂനിഫോമില്ലാതെ ജീവനക്കാ൪ ജോലി ചെയ്തതിന് 211ഉം കേസുകൾ രജിസ്റ്റ൪ ചെയ്തു. സമയം ലംഘിച്ച് ഓടുന്ന 17 ബസുകൾക്കും വാതിലുകൾ ഇല്ലാതെയും വേണ്ടവിധത്തിൽ അടക്കാതെയും ഓടിയ 18 ബസുകൾക്കുമെതിരെ കേസുണ്ട്. വടക്കഞ്ചേരിയിലാണ് കൂടുതൽ കേസുകൾ കണ്ടത്തെിയത്. പിഴ തുകയിൽ 27,000 രൂപ വടക്കഞ്ചേരിയിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.