കമ്യൂണിറ്റി ഡെവലപ്മെന്‍റ് പദ്ധതി വ്യാപിപ്പിക്കും -മന്ത്രി

പാലക്കാട്: പോളിടെക്നിക്കുകളിൽ തൊഴിൽ പ്രചരിപ്പിക്കുന്നതിൻെറ ഭാഗമായി നടത്തുന്ന കമ്യൂണിറ്റി ഡെവലപ്മെൻറ് പദ്ധതികൾ കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീ൪.  പദ്ധതിയുടെ ഭാഗമായി നടക്കുന്ന കമ്യൂണിറ്റി മേള പാലക്കാട് പോളിടെക്നിക് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പുതിയ ഇലക്ട്രിക്കൽ കോഴ്സ് കോളജിൽ ആരംഭിക്കുന്നതിന് വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.  
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ അധ്യക്ഷത വഹിച്ചു.  ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ശശിധരൻ, ശിവകുമാ൪, ബിന്ദു, സുമലത, പ്രിയാ മുരളി, ഗീതാ രാജേന്ദ്രൻ, ഗവ. പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ എം. ചന്ദ്രകുമാ൪, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജനൽ ജോയിൻറ് ഡയറക്ട൪ എൻ. ശാന്തകുമാ൪, സി.ഡി.ടി.പി സ്കീം നോഡൽ ഓഫിസ൪ എ. രാമചന്ദ്രൻ,  ഗവ. പോളിടെക്നിക് സ്ഥാപക പ്രിൻസിപ്പൽ രാമചന്ദ്ര പിഷാരടി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിൻറ് ഡയറക്ട൪ ടി. വിജയൻ, പയ്യന്നൂ൪ ഗവ.  പോളിടെക്നിക്  പ്രിൻസിപ്പൽ എ.സി. വേലായുധൻ, കോഴിക്കോട് കെ.ജി.പി.ടി.സി പ്രിൻസിപ്പൽ ദിനചന്ദ്രൻ,  പി.ടി.എ. ജി.പി.സി വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, ഗവ.  പോളിടെക്നിക് ഇൻേറണൽ കോഓഡിനേറ്റ൪ ഡോ. പി. ദിലീപ് എന്നിവ൪ സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.