പാന്‍കാര്‍ഡിന്‍െറ പേരില്‍ അനധികൃത പരിശോധന

കുറവിലങ്ങാട്: പാൻകാ൪ഡ് പരിശോധന എന്നപേരിൽ ബാങ്ക് ഇടപാടുകാരെ സമീപിച്ച് വിവരങ്ങൾ ആരായുന്ന സംഘം കോട്ടയം, എറണാകുളം ജില്ലകളിൽ വിലസുന്നു.
പാൻകാ൪ഡ് വിതരണം ചെയ്യുന്ന കമ്പനി പരിശോധനക്ക് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവ൪ ഇടപാടുകാരെ സമീപിക്കുന്നത്.
കൂടുതൽ ചോദ്യം ചെയ്യുമ്പോൾ എറണാകുളം ആസ്ഥാനമായ സ്വകാര്യ കുറ്റാന്വേഷണ ഏജൻസിയുടെ തിരിച്ചറിയൽ കാ൪ഡാണ് കാണിക്കുന്നത്. ഇതിലാകട്ടെ സ്ഥാപനത്തിൻെറ ഫോൺ നമ്പറുമില്ല. സംശയം തോന്നിയ ചില൪ കഴിഞ്ഞദിവസം തട്ടിപ്പുകാരനെ കുടുക്കിയെങ്കിലും ഇയാൾ തന്ത്രപൂ൪വം മുങ്ങി.
അഞ്ഞൂറിലധികം ഇടപാടുകാരുടെ പാൻകാ൪ഡ് അപേക്ഷഫോറങ്ങളുടെയും വോട്ട൪ തിരിച്ചറിയൽ കാ൪ഡിൻെറയും കോപ്പിയുമായാണ് ഇവ൪ പരിശോധനക്കത്തെുന്നത്. കേന്ദ്ര ആദായ നികുതിവകുപ്പ് പാൻകാ൪ഡ് വിതരണം ചെയ്യുന്ന കമ്പനികൾക്ക് പരിശോധനക്ക് അനുമതി നൽകിയിട്ടില്ളെന്നാണ് വിവരം.
ഇടപാടുകാ൪ സമ൪പ്പിക്കുന്ന രേഖകൾ കൊറിയ൪ വഴിയാണ് യു.ടി.ഐക്ക് കൈമാറുന്നത്. ഇത് എങ്ങനെ പുറത്തുപോകുന്നുവെന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.