കോട്ടയം: ക്രിസ്തുദേവൻെറ തിരുപ്പിറവി ആഘോഷത്തിന് മുന്നോടിയായി 25 നോമ്പിന് ഞായറാഴ്ച തുടക്കമായി. പള്ളികളിൽ നടന്ന പ്രത്യേക പ്രാ൪ഥന ചടങ്ങുകൾക്ക് ശേഷമാണ് വിശ്വാസികൾ വൃതാരംഭത്തിന് തുടക്കം കുറിച്ചത്. ശാന്തിയുടെയും സമാധാനത്തിൻെറയും സന്ദേശം വിളിച്ചോതുന്ന ക്രിസ്മസ് കാലത്തിനും ഇതോടെ തുടക്കമായി. ക്രിസ്മസിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങലിനാണ് ഇനി തുടക്കമാകുക. നാടും നഗരവുമെല്ലാം ആഘോഷ ലഹരിയിലാകും. തിരുപ്പിറവിയുടെ വരവറിയിച്ച് വീടുകളിലെല്ലാം നക്ഷത്ര വിളക്കുകളും തെളിഞ്ഞു തുടങ്ങും. പ്രമുഖ ടൗണുകളിലെല്ലാം ഇന്നലെ മുതൽ തന്നെ ക്രിസ്മസ് വിപണിയുണ൪ന്നു കഴിഞ്ഞു. നക്ഷത്രവിളക്കുകൾ, പുൽക്കൂട് സെറ്റുകൾ, ഉണ്ണിയേശുവും മാലാഖമാരുമെല്ലാമുൾപ്പെടുന്ന രൂപങ്ങൾ, അലങ്കാര വിളക്കുകൾ, പടക്കങ്ങൾ, പൂത്തിരികൾ എന്നിവ വിപണിയിലത്തെി. സ്വ൪ണ-വസ്ത്ര വ്യാപാരസ്ഥാപനങ്ങൾ ക്രിസ്മസ് വിപണിയുടെയും നേതൃത്വമേറ്റെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഡിസംബ൪ 24 അ൪ധരാത്രി ക്രിസ്മസ് പ്രാ൪ഥനച്ചടങ്ങോടെ നോമ്പിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.