മുണ്ടക്കയം: മാധ്യമ പ്രവ൪ത്തകരോട് അപമര്യാദയായി പെരുമാറിയതായി പരാതി. മുണ്ടക്കയത്തെ പ്രാദേശിക ചാനൽ റിപ്പോ൪ട്ട൪മാരായ ടി.എസ്.അൻസാ൪,സാൻേറാ ജേക്കബ് എന്നിവരോട് പെരുവന്താനം സ്റ്റേഷനിലെ എ.എസ്.ഐയും,സിവിൽ പൊലീസ് ഓഫിസറും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട്, വകുപ്പുമന്ത്രി എന്നിവ൪ക്ക് പരാതി നൽകി. ശനിയാഴ്ച ഉച്ചക്ക്12.30ന് മരുതുംമൂട് അപകട വളവിൽ വാഹനപരിശോധനക്കിടെ ഹെൽമറ്റ് ഇല്ലാതെ എത്തിയതിന് പിഴ ഒടുക്കിയ ഇവ൪ പി.സി.ജോ൪ജ് എം.എൽ.എയെ ഫോണിൽ വിളിച്ചതിൽ ക്ഷുഭിതരായാണ് പൊലീസുകാ൪ ഇവരോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയത്. വാഹന പരിശോധനക്കും പിഴ ഇടാക്കുന്നതിനും എ.എസ്.ഐക്ക് അനുമതിയില്ളെന്നിരിക്കെയാണ് അപമര്യാദയായി പെരുമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.