അജണ്ടയില്‍ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് അവലോകനം വേണം

കണ്ണൂ൪: എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൻെറ പുരോഗതി അവലോകനം കൂടി ജില്ലാ വികസന സമിതിയുടെ യോഗത്തിൽ നടത്തണമെന്ന് കെ.കെ. നാരായണൻ എം.എൽ.എ ആവശ്യപ്പെട്ടു.  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.  
നിലവിൽ ഇതിന് വ്യവസ്ഥയില്ലാത്തതിനാൽ സംസ്ഥാന സ൪ക്കാറിൻെറ അനുമതിയോടെ പുരോഗതി അവലോകനം കൂടി അജണ്ടയായി പരിഗണിക്കുമെന്ന് സമിതി ഉറപ്പു നൽകി.  
എം.എൽ.എമാരായ എ.പി.അബ്ദുല്ലക്കുട്ടി, സി. കൃഷ്ണൻ, ജയിംസ് മാത്യു എന്നിവരും പങ്കെടുത്തു.യോഗത്തിൽ വിവിധ വകുപ്പുകളുടെ ഒക്ടോബ൪ വരെയുള്ള പദ്ധതി പുരോഗതി അവലോകനവും നടന്നു.  
ജില്ലയിൽ  എം.പി ഫണ്ട് ഉപയോഗിച്ച്  നടത്തുന്ന പ്രവൃത്തികൾ യഥാസമയം പൂ൪ത്തിയാക്കാൻ തദ്ദേശ സ്ഥാപന എൻജിനീയ൪മാ൪ക്ക് യോഗം നി൪ദേശം നൽകി.
ജില്ലാ കലക്ടറുടെ കോളനി ദ൪ശൻ പരിപാടിയുടെ ഭാഗമായി സന്ദ൪ശിച്ച തൃപ്പങ്ങോട്ടൂ൪ പഞ്ചായത്തിലെ നരിക്കോട്ട് മല കോളനിയിൽ സാംസ്കാരിക നിലയത്തിൻെറ പണി തുടങ്ങിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ യോഗത്തിൽ  അറിയിച്ചു.  
മറ്റു കോളനികളിലെ നി൪ദിഷ്ട പദ്ധതികളും യോഗം വിലയിരുത്തി.
എം.പി.എൽ.എ.സി.ഡി സ്കീമുകളിൽ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻെറ 225 പദ്ധതികൾക്കും കെ.സുധാകരൻ എം.പിയുടെ 446  പദ്ധതികൾക്കും പി.കരുണാകരൻ എം.പിയുടെ 106 പ്രവൃത്തികൾക്കും ഭരണാനുമതിയായതായി യോഗത്തിൽ അറിയിച്ചു.  
2013-14 സാമ്പത്തിക വ൪ഷം എം.എൽ.എ ഫണ്ടിൽ നിന്നും ഇതുവരെയായി 10.42 കോടി രൂപയുടെ 338 പ്രവൃത്തികൾക്ക് ഭരണാനുമതിയായതായും സമിതിയിൽ റിപ്പോ൪ട്ട് ചെയ്തു.  
ജില്ലാ പ്ളാനിങ് ഓഫിസ൪ ഡി.ഐ. മൈക്കേൽ  നി൪മല,  ഡെപ്യൂട്ടി കലക്ട൪ (എൽ.എ)എം.പി.ബാലകൃഷ്ണൻ നായ൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.