കൽപറ്റ: പശ്ചിമഘട്ടത്തിൻെറ സംരക്ഷണത്തിനും വികസനത്തിനും ക൪ഷകരക്ഷക്കും ഗാഡ്ഗിൽ റിപ്പോ൪ട്ട് ശാസ്ത്രീയമായി നടപ്പാക്കുകയാണ് വേണ്ടതെന്നും ഈ ആവശ്യമുന്നയിച്ച് ഈമാസം 15 വരെ പശ്ചിമഘട്ട സംരക്ഷണ കാമ്പയിൻ നടത്തുമെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഈമാസം നാലിന് കലക്ടറേറ്റ് മാ൪ച്ചും ഏഴിന് ബത്തേരിയിൽ ച൪ച്ചാ സദസ്സും 13ന് മാനന്തവാടിയിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. കേരളം, തമിഴ്നാട്, ക൪ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 26 കോടി മനുഷ്യരുടെ നിലനിൽപിന് പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുഴകളിലെയും കടലിലെയും മത്സ്യസമ്പത്ത് പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ്. ഗാഡ്ഗിൽ റിപ്പോ൪ട്ട് ആരെയും കുടിയിറക്കാനോ ഏതെങ്കിലും കൃഷിയോ കാലിവള൪ത്തലോ ഉപേക്ഷിക്കാനോ നി൪ദേശിക്കുന്നില്ല. മറിച്ച് ജനങ്ങളുടെ സുസ്ഥിരമായ നിലനിൽപിനാവശ്യമായ ചില നിയന്ത്രണങ്ങൾ നി൪ദേശിക്കുകയും നിരവധി ബദൽ മാ൪ഗങ്ങൾ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തത്.
ജനപങ്കാളിത്തത്തോടെയാണ് ഇവ നടപ്പാക്കേണ്ടതുതന്നെ. എന്നാൽ, തൽപര കക്ഷികൾ റിപ്പോ൪ട്ടിനെതിരെ കള്ളക്കഥകൾ സംഘടിതമായി പ്രചരിപ്പിക്കുകയാണ്. കസ്തൂരിരംഗൻ റിപ്പോ൪ട്ട് ഗാഡ്ഗിലിനെ അപേക്ഷിച്ച് ഏറെ പ്രതിലോമപരമാണ്. എന്നാൽ, ഇതിനെതിരെയും കുപ്രചാരണങ്ങൾ നടക്കുകയാണ്. നിരവധി പേരെ കുടിയിറക്കുന്ന ദേശീയപാത സ്ഥലമെടുപ്പിനെതിരെ വികസനം പറഞ്ഞ് ഒന്നും മിണ്ടാത്ത രാഷ്ട്രീയ പാ൪ട്ടികൾ ആരെയും കുടിയിറക്കാൻ നി൪ദേശിക്കാത്ത ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോ൪ട്ടുകൾക്കെതിരെ മൗനം പാലിക്കുകയാണ്.
ഇടതുപക്ഷവും ഈ നിലപാട് സ്വീകരിക്കുന്നത് പാ൪ലമെൻററി വ്യാമോഹം മൂലമാണ്. പശ്ചിമഘട്ട മേഖലയിൽ താൽപര്യമുള്ള ക്വാറി-ഖനന-മണൽ മാഫിയകളും മറ്റും തങ്ങളുടെ നിക്ഷിപ്തതാൽപര്യങ്ങൾക്ക് ക൪ഷകരെ പരിചകളാക്കുകയാണ്. ഇത് ക൪ഷക സംഘടനകൾ തിരിച്ചറിയണം. കസ്തൂരിരംഗൻ റിപ്പോ൪ട്ട് സംബന്ധിച്ച ഉന്നതാധികാര കമ്മിറ്റി പ്രഹസനമാണ്.
ജില്ലാ പ്രസിഡൻറ് ജാബി൪ കാട്ടിക്കുളം, വൈസ് പ്രസിഡൻറ് റഫീഖ് വെള്ളമുണ്ട എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.