ക്വാറി ഭൂമി തട്ടിപ്പ് കേസ്: നൗഷാദിന് ജാമ്യമില്ല

കൊച്ചി: മുൻ മന്ത്രി എളമരം കരീം ഇടനിലക്കാരനായെന്ന് ആരോപണമുള്ള മുക്കം ക്വാറി ഭൂമി തട്ടിപ്പ് കേസിലെ പ്രതി ടി.പി. നൗഷാദിന് ഹൈകോടതി മുൻകൂ൪ ജാമ്യം നിഷേധിച്ചു. മുക്കം, ബാലുശേരി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റ൪ ചെയ്ത നാലുകേസിൽ മുൻകൂ൪ ജാമ്യം തേടി നൗഷാദ് സമ൪പ്പിച്ച ഹരജിയാണ് ജസ്റ്റിസ് തോമസ് പി. ജോസഫ് തള്ളിയത്.
 നാലുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ രേഖ നി൪മാണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന് പ്രതിയെ കസ്റ്റഡിയിൽ കിട്ടേണ്ടതുണ്ടെന്ന സ൪ക്കാറിൻെറ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യഹരജി തള്ളിയത്. സ൪ക്കാ൪ വാദം അംഗീകരിച്ച കോടതി കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന ഘട്ടത്തിൽ മുൻകൂ൪ ജാമ്യം നൽകാനാവില്ളെന്ന് വ്യക്തമാക്കി. കേസിൽ സമഗ്രഅന്വേഷണം നടത്തേണ്ടതുണ്ടെന്നും സിംഗ്ൾബെഞ്ച് ചൂണ്ടിക്കാട്ടി.
വി.പി. മൊയ്തീൻകുട്ടി ഹാജി, ശിവരാജൻ, ഗംഗാധരൻ നായ൪, കോഴിക്കോട് കുറുമ്പൊയിൽ വേലായുധൻ എന്നിവ൪ നൽകിയ പരാതിയിന്മേലാണ് മുക്കം പൊലീസും ബാലുശേരി പൊലീസും നൗഷാദിനെതിരെ കേസെടുത്തത്. ക്രഷ൪ യൂനിറ്റ് എല്ലാവരും ചേ൪ന്ന് കമ്പനിയായി വിപുലീകരിക്കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിൽനിന്ന് ക്രഷറും സ്ഥലവും കൈക്കലാക്കി സ്വന്തം പേരിൽ രജിസ്റ്റ൪ ചെയ്തുവെന്നാണ് നൗഷാദിനെതിരായ കേസ്. മൈസൂ൪മല ബ്ളൂ മെറ്റൽസ് ആൻഡ് സാൻഡ്സ്, ബാലുശേരി ബ്ളൂ മെറ്റൽസ് ആൻഡ് സാൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിൽ കമ്പനികൾ രജിസ്റ്റ൪ ചെയ്താണ് പങ്കാളിത്തക്കച്ചവടം എന്ന തരത്തിൽ  നൗഷാദ് മറ്റുള്ളവരുമായി ഇടപാടുകൾ ആരംഭിച്ചത്.
എന്നാൽ, മതിയായ പങ്കാളിത്ത ഓഹരികൾ നൽകാതിരിക്കുകയും  സ്ഥലത്തിൻെറ പണം മുഴുവനായി നൽകാതിരിക്കുകയും ചെയ്തതോടെ ഇവ൪ നിയമനടപടികളാരംഭിച്ചു. ഇതിനിടെ നൗഷാദ് ഹൈകോടതിയെ സമീപിച്ചതിനത്തെുട൪ന്ന് കേസിലെ തുട൪നടപടി സ്റ്റേ ചെയ്യുകയായിരുന്നു.ഹരജിക്കാരനെതിരെ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്തെങ്കിലും കോടതി സ്റ്റേ മൂലം അന്വേഷണം തുടരാനായില്ളെന്ന് സ൪ക്കാറിനുവേണ്ടി സീനിയ൪ ഗവ.പ്ളീഡ൪ സി. റഷീദ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം നൗഷാദിൻെറ ഹരജി കോടതി തള്ളിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.