ഹിറോമോസയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കരിപ്പൂ൪ സ്വ൪ണക്കടത്ത് കേസിലെ അഞ്ചാം പ്രതി വയനാട് പുൽപ്പള്ളി സ്വദേശിനി ഹിറോമോസ വി.സെബാസ്റ്റ്യൻെറ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ജാമ്യം നൽകിയാൽ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമുണ്ടാകുമെന്നും സമാന കുറ്റകൃത്യം ആവ൪ത്തിക്കുന്നതിന് ഇടനൽകുമെന്നും വിലയിരുത്തിയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.ഉബൈദ് ജാമ്യം നിരസിച്ചത്. കേസിലെ ഒന്നാം പ്രതി ഷഹബാസിൽനിന്ന് 16 കിലോ സ്വ൪ണം ഹിറോമോസ വഴി കടത്തിയതായി ഡി.ആ൪.ഐ കോടതിയിൽ റിപ്പോ൪ട്ട് നൽകിയിരുന്നു. പരിശീലനം നേടിയ ശേഷം കള്ളക്കടത്ത് ഒരു ജോലിയായി സ്വീകരിച്ചയാളാണ് പ്രതിയെന്നാണ് ബോധ്യപ്പെടുന്നതെന്നും ജാമ്യം അനുവദിക്കുന്നത് മറ്റുള്ളവ൪ക്കുകൂടി സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്യുന്നതിന് പ്രചോദനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. നാലാം പ്രതി റാഹിലയുടെ ജാമ്യാപേക്ഷയും കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.