സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കാത്ത കരാര്‍ ഒപ്പുവെക്കില്ല -അബ്ബാസ്

റാമല്ല: ജനങ്ങളുടെ അഭിലാഷങ്ങൾക്ക് വിരുദ്ധമായി ഒരു കരാറിലും ഒപ്പുവെക്കില്ളെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. 1967ലെ അതി൪ത്തി പ്രകാരം ജറുസലം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന് അംഗീകാരം നൽകാത്ത കരാറുകൾക്ക് ഇനി തയാറാകില്ല. അഭയാ൪ഥികളുടെ പ്രശ്നത്തിനും ശാശ്വത പരിഹാരമുണ്ടാകണം. അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാ൪ഢ്യ ഭിന്നതകൾ സംബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്രവും മാന്യവുമായ ജീവിതം നയിക്കാനുള്ള ഫലസ്തീൻ ജനതയുടെ ആഗ്രഹം സഫലീകരിക്കാൻ കൂടുതൽ ശക്തമായി പ്രവ൪ത്തിക്കുമെന്നും അബ്ബാസ് പറഞ്ഞു. ഭാവിയിൽ ഉണ്ടാകുന്ന ഏതു സമാധാന കരാറുകളും മുഴുവൻ ഫലസ്തീൻ തടവുകാരുടെ മോചനംകൂടി ലക്ഷ്യമിടുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.