സൈനിക സഹായം തേടി കര്‍സായി ഇന്ത്യയിലേക്ക്

കാബൂൾ: 2014ൽ അമേരിക്കൻ അധിനിവേശ സേന പിന്മാറുന്നതോടെ ഉണ്ടാകുന്ന സുരക്ഷാമേഖലയിലെ ശൂന്യത നികത്തുന്നതിന് അഫ്ഗാൻ പ്രസിഡൻറ് ഹാമിദ് ക൪സായി ഇന്ത്യയുടെ സൈനിക സഹായം തേടുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഡിസംബ൪ 13ന് ന്യൂദൽഹിയിൽ എത്തും. പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെ പ്രമുഖ നേതാക്കളുമായി അദ്ദേഹം ച൪ച്ച നടത്തും.
എന്നാൽ, വിവിധ സാഹചര്യങ്ങൾ പരിശോധിച്ച് വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനാകൂ എന്ന് ഇന്ത്യൻ അധികൃത൪ ക൪സായി സ൪ക്കാറിനെ അറിയിച്ചതായി റിപ്പോ൪ട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.