മാര്‍ട്ടിന്‍െറ ഭാര്യയുടെ വീട്ടില്‍ ലോട്ടറി വില്‍പന; അനുമതി പിന്‍വലിച്ച നടപടി ഹൈകോടതി റദ്ദാക്കി

കൊച്ചി: ലോട്ടറി രാജാവ് സാൻറിയാഗോ മാ൪ട്ടിൻെറ ഭാര്യയുടെ വീട്ടിൽ പ്രവ൪ത്തിക്കുന്ന കമ്പനിക്ക് ലോട്ടറി വിൽപനക്ക് നൽകിയ അനുമതി പിൻവിച്ച പാലക്കാട് നഗരസഭയുടെ നടപടി ഹൈകോടതി റദ്ദാക്കി.  ‘ഫ്യൂച൪ ഗെയിമിങ് സൊലൂഷൻസ്്’ എന്ന പേരിലെ കമ്പനിയുടെ മാനേജിങ് ഡയറക്ട൪ ജി. നടരാജൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻെറ ഉത്തരവ്. ഹരജിക്കാരനെ കേൾക്കാതെയും നിയമപരമായി നോട്ടീസ് നൽകാതെയുമാണ് നഗരസഭയുടെ നടപടിയെന്നും ഇത് സാമാന്യനീതിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
നഗരസഭ ആദ്യം ലൈസൻസ് നൽകുകയും പിന്നീട് എതി൪പ്പുകളത്തെുട൪ന്ന് റദ്ദാക്കുകയും ചെയ്ത നടപടി ഏകപക്ഷീയവും നിയമവിരുദ്ധവും സാമാന്യനീതിയുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. ലോട്ടറി വിൽപന നടത്താൻ നഗരസഭയുടെ അനുമതി യഥാ൪ഥത്തിൽ ആവശ്യമില്ല. പേപ്പ൪ ഉൽപന്നങ്ങളുടെ വിപണനത്തിനാണ് ഉപാധികളോടെ  2013 ഓക്ടോബ൪ 10ന് പേപ്പ൪ ലോട്ടറിക്ക് നഗരസഭ അനുമതി നൽകിയത്.
എന്നാൽ, എതി൪പ്പുകളത്തെുട൪ന്ന് 2013 നവംമ്പ൪ 19ന് അനുമതി നിഷേധിച്ചു. തങ്ങൾക്ക് നോട്ടീസ് നൽകാതെയും വിശദീകരണം തേടാതെയുമാണ് നഗരസഭയുടെ നടപടിയെന്നും ഹരജിക്കാ൪ വാദിച്ചു.
വീട്ടിൽ വിൽപന നടത്താൻ നിയമപരമായി കഴിയില്ളെന്നും ലൈസൻസ് നൽകിയ ശേഷം ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനത്തെുട൪ന്നാണ് ലൈസൻസ് റദ്ദാക്കിയതെന്നും നഗരസഭ അറിയിച്ചു. എന്നാൽ, ബന്ധപ്പെട്ട കക്ഷിയോട് വിശദീകരണം തേടാതെയുള്ള ലൈസൻസ് റദ്ദാക്കൽ നിലനിൽക്കുന്നതല്ളെന്ന് കോടതി വ്യക്തമാക്കി.
ലോട്ടറി വിൽപനക്ക് ലൈസൻസ് വേണ്ടതുണ്ടോയെന്ന കാര്യത്തിൽ നഗരസഭ  സെക്രട്ടറി തീരുമാനമെടുക്കണം. നോട്ടീസ് നൽകിയും വിശദീകരണം തേടിയും നിയമപരമായി ഹരജിക്കാ൪ക്കെതിരെ നടപടിയെടുക്കുന്നതിന് ഉത്തരവ് തടസ്സമല്ളെന്നും കോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.