ആറു വര്‍ഷമായിട്ടും വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ഥ്യമായില്ല

ചേ൪പ്പ്: 2007ൽ നി൪മാണോദ്ഘാടനം കഴിഞ്ഞ് ആറുവ൪ഷങ്ങൾ പിന്നിട്ടിട്ടും പണി പൂ൪ത്തീകരിക്കാൻ സാധിക്കാത്ത വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഈ വ൪ഷമെങ്കിലും നടപ്പാക്കിക്കിട്ടുമെന്ന ജനങ്ങളുടെ പ്രതീക്ഷക്ക് മങ്ങലേൽക്കുന്നു.
ഇടക്കിടെ പൊതുമരാമത്ത് വകുപ്പിൻെറ ഷെഡ്യൂൾ മാറുന്നതുകൊണ്ട് നിരവധി തവണ എസ്റ്റിമേറ്റ് പുതുക്കി തയാറാക്കേണ്ടിവന്ന പദ്ധിക്ക് ഇനിയും എസ്റ്റിമേറ്റ് പുതുക്കേണ്ടി വരുമെന്ന സ്ഥിതിയാണ്.
2007ൽ ആരംഭിച്ച് 2009ൽ പമ്പ്ഹൗസിൻെറ നി൪മാണം പൂ൪ത്തിയാക്കിയിരുന്നു. വാട്ട൪ ടാങ്കുകളുടെ നി൪മാണവും പൂ൪ത്തിയായി. ട്രാൻസ്ഫോ൪മ൪ സ്ഥാപിക്കലും പൈപ്പ് സ്ഥാപിക്കലും മാത്രമെ ഇതിൽ ബാക്കിയുള്ളൂവെന്നാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ൪ പറയുന്നത്.
അവസാനമായി എസ്റ്റിമേറ്റ് പുതുക്കി അയച്ചിട്ട് ഒരുവ൪ഷത്തോളമായെങ്കിലും ഇതുവരെ അംഗീകരിച്ച് വന്നിട്ടില്ല.
വല്ലച്ചിറ പഞ്ചായത്തിൻെറ പടിഞ്ഞാറൻ മേഖലയിലെ വരൾച്ചക്ക് ഏറെ പരിഹാരമുണ്ടാകുന്ന പദ്ധതിക്കുവേണ്ടി വ൪ഷങ്ങളായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഷെഡ്യൂൾ വീണ്ടും മാറേണ്ട സമയമായതിനാൽ പുതുക്കൽ ഇനിയും ആവ൪ത്തിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇനിയും എത്രകാലം പദ്ധതിക്കുവേണ്ടി കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. തെങ്ങ്, വാഴ തുടങ്ങിയ കൃഷികൾ നശിച്ചുപോകുന്ന സ്ഥിതിയാണിപ്പോൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.