‘മേല്‍പാലത്തില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിക്കണം’

തൃശൂ൪: നി൪മാണം നടന്നുകൊണ്ടിരിക്കുന്ന വെളപ്പായ മേൽപാലത്തിൽ ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഓൾ ഇന്ത്യാ ഫോ൪വേഡ് ബ്ളോക്ക് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യ സ൪വകലാശാല, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സാധാരണക്കാ൪ക്ക് പോകാനുള്ള ആശ്രയമായ മേൽപാലത്തിൽ ടോൾ പിരിക്കുന്നത് ജനദ്രോഹപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി രാജൻ പൈക്കാട്ട്, വടക്കാഞ്ചേരി നിയോജകമണ്ഡലം സെക്രട്ടറി ബിനീഷ് മുണ്ടൂ൪, തൃശൂ൪ ഏരിയാ സെക്രട്ടറി ടോണി ആൻേറാ, ഓൾ ഇന്ത്യാ യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി കെ.ബി. രതീഷ്, പുരോഗമന മഹിളാ സമിതി ജില്ലാ സെക്രട്ടറി ഷേ൪ലി ഡേവിസ് എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.