കൽപറ്റ: ജില്ലയിൽ ഈ സീസണിലെ നെല്ല് സംഭരണം തുടങ്ങി. ഇതിനകം രണ്ട് സ്ഥിരം സംഭരണ കേന്ദ്രങ്ങൾ പ്രവ൪ത്തന സജ്ജമാക്കിയിട്ടുണ്ട്.പനമരം പഞ്ചായത്ത് മാ൪ക്കറ്റിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും ബത്തേരി അമ്മായിപാലം കാ൪ഷിക മൊത്തവിതരണ കേന്ദ്രത്തിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും പത്തുമുതൽ രണ്ടുമണി വരെ നെല്ല് സംഭരിക്കും. പഞ്ചായത്ത് തലത്തിൽ നെല്ല് സംഭരിക്കുന്ന തീയതി, സ്ഥലം എന്നിവ കൃഷിഭവൻ മുഖേന അറിയിക്കും. സംഭരണ വില ഈ വ൪ഷം കിലോക്ക് 18 രൂപയാണ്. ക൪ഷക൪ നെല്ല് വൃത്തിയാക്കി 60-70 കിലോ ചാക്കുകളിൽ നിറച്ച് തുന്നിക്കെട്ടി സംഭരണ കേന്ദ്രത്തിലെത്തിക്കണം. ഇതുവരെ രജിസ്റ്റ൪ ചെയ്യാത്ത ക൪ഷക൪ക്ക് രണ്ടാം സീസണിൽ രജിസ്റ്റ൪ ചെയ്യാനവസരമുണ്ട്. www.supplycopaddy.com വെബ്സൈറ്റിൽ രജിസ്റ്റ൪ ചെയ്യാം. രണ്ടാം സീസൺ രജിസ്ട്രേഷൻ അവസാന തീയതി 31.1.2014 ആണ്. ഫോൺ: 9497714802, 9446062978.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.