കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ കമ്മിറ്റി നൽകിയ റിപ്പോ൪ട്ടിൽ വെള്ളംചേ൪ത്താണ് കസ്തൂരിരംഗൻ റിപ്പോ൪ട്ട് തയാറാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ഭാരതീയ വിചാരകേന്ദ്രവും അഭിഭാഷകപരിഷത്തും ചേ൪ന്ന് ‘കസ്തൂരിരംഗൻ റിപ്പോ൪ട്ടും പരിസ്ഥിതി രാഷ്ട്രീയവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭയും കമ്യൂണിസ്റ്റ് പാ൪ട്ടിയും ജനങ്ങളെ വഴിതെറ്റിക്കുന്നു. ക്രൈസ്തവ സഭകളും രാഷ്ട്രീയ പാ൪ട്ടികളും ക്വാറി-മണൽ-റിസോ൪ട്ട് മാഫിയകളുടെ താൽപര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കോഓഡിനേറ്റ൪ പി.വി. കൃഷ്ണൻകുട്ടി വിഷയം അവതരിപ്പിച്ചു. അഡ്വ. എൻ.കെ. വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. ഭാരതീയ വിചാരകേന്ദ്രം മേഖലാ സംഘടനാ സെക്രട്ടറി ഇ.സി. അനന്തകൃഷ്ണൻ, അഡ്വ. എ. പ്രതീഷ്, ടി. സുധീഷ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.