പൊന്‍പറക്കുന്നില്‍ നേരത്തെയും ഖനനം നടന്നു

മാവൂ൪: ഗ്രാമ പഞ്ചായത്ത് പരിധിയിലെ  ചെറൂപ്പ പൊൻപറക്കുന്നിൽ നേരത്തെ  പരീക്ഷണാടിസ്ഥാനത്തിൽ ഇരുമ്പയിര് ഖനനത്തിനുള്ള ശ്രമം നടന്നു. ജിയോളജിക്കൽ സ൪വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 1970 കാലഘട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പൊൻപറക്കുന്നിൽ ഖനനം നടത്തിയത്.
അന്ന് കുന്നിനുമുകളിൽ പല ഭാഗങ്ങളിലായി കുഴികളെടുത്ത് പരിശോധന നടത്തുകയായിരുന്നു.എന്നാൽ, ഇരുമ്പയിരിൻെറ സാന്നിധ്യം കുറവാണെന്നും ലാഭകരമാകില്ലെന്നും ഉദ്യോഗസ്ഥ൪  നൽകിയ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ ഖനനം നി൪ത്തുകയായിരുന്നു. മന്ത്രിസഭാ യോഗം  ഈ  അനുമതിയും റദ്ദാക്കാൻ  തീരുമാനിച്ചിട്ടുണ്ട് .  2010ലാണ്  പൊൻപറക്കുന്നിലെ 122 ഓളം ഏക്ക൪ ഭൂമിയിൽ വീണ്ടും ഖനനാനുമതി നൽകിയത്. ഇതിൽ സ്വകാര്യ ഭൂമിയും നേരത്തേ പല സമയങ്ങളിലായി പതിച്ചുനൽകിയ മിച്ചഭൂമിയും ഉൾപ്പെടും. 1980ൽ  29 ഏക്ക൪ ഭൂമിയും 2007ൽ അഞ്ച് ഏക്ക൪ ഭൂമിയുമാണ് പൊൻപറക്കുന്നിൽ പതിച്ചുനൽകിയത്. ഇതിനുപുറമെ, ഇൻഡസ് ഗ്രൂപ്പിൻെറ അധീനതയിലുണ്ടായിരുന്ന ഭൂമിയും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. ഈ ഭൂമിയാണ് ഇപ്പോൾ ക൪ണാടക കേന്ദ്രമായ കമ്പനി ഏറ്റെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.